• Sun. Feb 1st, 2026

24×7 Live News

Apdin News

ഹിന്ദുക്കളെ ഒഴിവാക്കി ഷമ മുഹമ്മദിന്റെ പോസ്റ്റ്

Byadmin

Feb 1, 2026



ന്യൂദല്‍ഹി: താന്‍ രക്ഷിക്കാന്‍ പോകുന്ന ഇന്ത്യയിലെ ജനവിഭാഗത്തില്‍ നിന്നും ഹിന്ദുസമുദായത്തെ ഒഴിവാക്കി കോണ്‍ഗ്രസ് നേതാവ് ഷമമുഹമ്മദ്. വാസ്തവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ പങ്കുവെച്ച് നേതാവിനെ സോപ്പിടാന്‍ നടത്തിയ പോസ്റ്റില്‍ പക്ഷെ ഷമ കുടുങ്ങി. ഹിന്ദുസ്ഥാനിലെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയേയും എല്ലാവരേയും രക്ഷിയ്‌ക്കും എന്നാണ് രാഹുല്‍ ഗാന്ധി ഈ പോസ്റ്റിനൊപ്പമുള്ള വീഡിയോയില്‍ പറയുന്നതെങ്കിലും ഷമ അത് എഴുതിവന്നപ്പോള്‍ ഹിന്ദുവിനെ ഒഴിവാക്കി.

കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് താന്‍ ഇന്ത്യയില്‍ പലരെയും രക്ഷിയ്‌ക്കും എന്ന് അവകാശപ്പെട്ട് ഷമ മുഹമ്മദ് പോസ്റ്റിട്ടത്. “ഞാന്‍ ഇത് എഴുതി നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഞാന്‍ ഇന്ത്യക്കാരെ- അത് മുസ്ലിമായാലും ക്രിസ്ത്യാനിയായാലും സിഖുകാരായാലും ആദിവാസികളായാലും ദളിതരായാലൂം ഞാന്‍ രക്ഷിയ്‌ക്കും.”- ഇതാണ് ഷമ മുഹമ്മദ് ഇംഗ്ലീഷില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.

ഇതോടെയാണ് ഹിന്ദുക്കളെ ഒഴിവാക്കിയോ, എന്താ ഹിന്ദുക്കളെ രക്ഷിയ്‌ക്കില്ലേ തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

By admin