
തിരുവനന്തപുരം: ന്യൂനപക്ഷപ്രീണനം ലക്ഷ്യമാക്കി, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അവഗണിക്കുന്ന ഇടതു വലതു രാഷ്‌ട്രീയക്കാർ തന്നെയാണ് ആത്മാഭിമാ നമുള്ള ഹിന്ദുക്കളെ സംഘികളാക്കുന്നതെന്ന പോസ്റ്റ് വൈറലാകുന്നു. .ഹിന്ദുക്കളെ സംഘികളാക്കുന്നത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍…ആര് ? അത് RSS ഓ BJP യോ അല്ല, പിന്നെ ആര് ? എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ന്യൂനപക്ഷപ്രീണനം ലക്ഷ്യമാക്കി ഭൂരിപക്ഷ ത്തെ അവഗണിക്കുന്ന ഇടതു വലതു രാഷ്‌ട്രീയക്കാർ തന്നെയാണ് ആത്മാഭിമാ നമുള്ള ഹിന്ദുക്കളെ സംഘികളാക്കുന്നത്. തിരുനാവായിൽ ഇപ്പോൾ നടക്കുന്ന മാഘ മഹോത്സവം എന്ന കേരളകുംഭമേളയോട് ഇടതനു വലതനും കാണിക്കുന്ന അവഗണന തന്നെ ഇതിന് ഉദാഹരണം.
ഇതരമതസ്തരുടെ പത്ത് പേരൊന്നിക്കുന്ന പരിപാടികളിലെല്ലാം വലിഞ്ഞ് കയറി ചെന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏതെങ്കിലും എം എൽ എയോ എം.പി യോ മന്ത്രിമാരോ ഭൂരിപക്ഷസമുദായത്തിന്റെ ഈ മഹത്തായ ഉത്സവത്തെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ പിന്നിലെ കാപട്യം ചിന്താ ശേഷിയുള്ള ഹിന്ദുക്കൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്.
സിമിയുടെ നേതാവായിരുന്ന സ്ഥലം എം എൽ എക്ക് കുംഭമേള വേദിയിലേക്ക് വരാൻ മടിയുണ്ടാകും.
വിഖ്യാത സാഹിത്യകാരി മാധവിക്കുട്ടിയെ മതം മാറ്റുന്നതിന് കാരണക്കാരനായ സ്ഥലം എം പി ക്കും വരാതിരിക്കാൻ കാരണമുണ്ട്.
ഹിന്ദു നാമധാരികളായ നിരവധി എം എൽ എ മാരും മന്ത്രിമാരും ഉണ്ടായിട്ടും ഒരാൾ പോലും തിരുനാവായിലേക്ക് തിരിഞ്ഞു നോക്കാതിരുന്നതിന്റെ പിന്നിലെ രാഷ്ടീയം ഹിന്ദുക്കൾക്ക് മനസ്സിലാകുന്നുണ്ട്. ഹിന്ദുക്കൾ വെറുതെ സംഘിയാവുന്നതല്ല, കപടമതേതരവാദികളായ ഇടതനും വലതനുമാണ് ഹിന്ദുവിനെ സംഘിയാക്കി മാറ്റുന്നത്.