• Thu. Apr 9th, 2026

24×7 Live News

Apdin News

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Byadmin

Apr 9, 2026



ന്യൂദല്‍ഹി: ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്‌ക്ക് സമീപം അബു മറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് 700 കോടി രൂപ ചെലവില്‍ മനോഹരമായ ക്ഷേത്രം പണിതിരിക്കുന്നത് ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയാണ്. ഹിന്ദുമതത്തിന്റെ മഹത്വം വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ ലോകമെമ്പാടും പണിയുക എന്നത് സ്വാമിനാരായണ്‍ ട്രസ്റ്റിന്റെ പ്രധാന ജോലികളില്‍ ഒന്നാണ്.

അറ്റ്ലാന്‍റ, ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങി ലോകത്തെ പ്രധാനനഗരങ്ങളിലെല്ലാം സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത മനോഹരക്ഷേത്രങ്ങള്‍ നിലകൊള്ളുന്നു. എന്നാല്‍ ഇപ്പോള്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് ഗുജറാത്തില്‍ പണിത മനോഹരക്ഷേത്രമായ അക്ഷര്‍ധാം പണിതുയര്‍ത്തിയത് മനുഷ്യാവകാശലംഘനം നടത്തിക്കൊണ്ടാണെന്ന നുണ അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന പ്രചരിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലൂടെ അവര്‍ ഈ നുണ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

രാഹുല്‍ ഗാന്ധി അമേരിക്കയില്‍ സുനിത വിശ്വനാഥിന്റെ അധ്യക്ഷതയില്‍ നടന്ന ഒരു ഡീപ് സ്റ്റേറ്റ് പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നു രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ഡീപ് സ്റ്റേറ്റ് അജണ്ടകള്‍ അമേരിക്കയിലിരുന്ന് സെറ്റ് ചെയ്യുന്ന സോണിയാഗാന്ധിയുടെ വിശ്വസ്തനായ സാം പിത്രോദയെ കാണാം (വലത്തേയറ്റം)

അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയിലെ മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തിരിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനയായ ഹിന്ദൂസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് ആണ് ഈ നുണ പ്രചരിപ്പിക്കുന്നത്. അവര്‍ ഏറെ പഠനത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഈ നുണ പണം നല്‍കി ഇന്ത്യയിലെ വിവിധ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഇവരുടെ ലക്ഷ്യം ഇതുവഴി സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കുക എന്നതാണ്.

ഗുജറാത്തില്‍ അക്ഷര്‍ ധാം ക്ഷേത്രം പണിതിരിക്കുന്നത് ദളിതരെ ചൂഷണം ചെയ്താണ് എന്ന കള്ളക്കഥയാണ് ഈ സംഘടന പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ലഭിച്ചിരുന്നത് മണിക്കൂറിന് ഏകദേശം 100 രൂപ മാത്രമായിരുന്നു എന്നും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചതോടെ വര്‍ഷങ്ങളോളം സ്വന്തം കുടുംബത്തെ പോലും കാണാന്‍ കഴിയാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു ഈ തൊഴിലാളികള്‍ എന്നുമൊക്കെയുള്ള കള്ളക്കഥയുമായി ഇറങ്ങിയിരിക്കുകയാണ്. ഈ കഥ കേരളത്തിലെ ജിഹാദി മാധ്യമങ്ങള്‍ വരെ പ്രചരിപ്പിക്കുന്നുണ്ട്. ന്നത് അഴിമുഖം മാധ്യമമാണ്. ഇതിന് മാധ്യമരംഗത്തുള്ളവര്‍ക്ക് ഇവര്‍ സാമ്പത്തികസഹായം വരെ നല്‍കുന്നതായി അറിയുന്നു.

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സുനിത വിശ്വനാഥ്. ആരാണ് സുനിത വിശ്വനാഥ് എന്നറിയാമോ? ഹിന്ദുക്കളെ ഹിന്ദുത്വത്തിനെതിരെ തിരിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുക എന്നതാണ് ലളിതമായ തന്ത്രം. ഹിന്ദുക്കള്‍ ഐക്യത്തോടെ നില്‍ക്കുന്ന, ഐക്യപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) ചാടിവീഴുന്നു. ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ കൂട്ടബലാത്സംഗത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും ശങ്കരാചാര്യരെ യോഗിക്കെതിരായി തിരിക്കലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (Hindus for Human Rights) അജണ്ടകള്‍ ആയിരുന്നു. കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടുന്നുവെന്ന രീതിയില്‍ കള്ളക്കഥ മെനഞ്ഞതിന്റെ കേന്ദ്രബിന്ദു ഈ സംഘടനയാണെന്ന് കരുതുന്നു. ജെസിബി ഉപയോഗിച്ച് ക്ഷേത്രഭൂമിയില്‍ മീറ്റര് കണക്കിന് ആഴത്തില്‍ കുഴിച്ചിട്ടും ഒരു ജഢം പോലും കണ്ടെത്താനായില്ല.ഈ സംഘടന തന്നെയാണ് മുരുകന്റെ പേരില്‍ തമിഴ്നാട്ടില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെതിരെ പുത്തന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ച് മുരുകന്‍ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ വേട്ടയാടാന്‍ കഥകളും ഗൂഢാലോചനകളും സൃഷ്ടിക്കുന്നത്.ഇതെല്ലാം സുനിത വിശ്വനാഥിന്റെയും അജണ്ടകളായിരുന്നു. ജോര്‍ജ്ജ് സോറോസിന് വേണ്ടി ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ അജണ്ടകള്‍ സെറ്റ് ചെയ്യുന്ന പ്രധാന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്.സുനിത വിശ്വനാഥ്. നൂറായിരം അജണ്ടകള്‍ ഇന്ത്യയെയും ബിജെപി സര്‍ക്കാരിനെയും തകര്‍ക്കാന്‍ അവര്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ സിഖുകാരുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഇല്ലാക്കഥ രാഹുല്‍ ഗാന്ധിയെ സുനിത വിശ്വനാഥ് പറഞ്ഞ് പഠിപ്പിച്ചതും ഇതേ ഗൂഢ അജണ്ടയുടെ തുടര്‍ച്ചയാണ്. ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സിഖുകാരെ പ്രാര്‍ത്ഥിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നതായിരുന്ന ഈ വിവാദപരാമര്‍ശം. ഇതൊന്നും രാഹുല്‍ ഗാന്ധി സ്വയം പറയുന്നതല്ല. ഡീപ് സ്റ്റേറ്റ് ശക്തിയുടെ അജണ്ടയനുസരിച്ച് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതാണ്. .ഇതില്‍ രണ്ട് അജണ്ടകളാണ് ഡീപ് സ്റ്റേറ്റിനുള്ളത്. ഒന്ന് ഖലിസ്ഥാന്‍ വാദികളെ സര്‍ക്കാരിനെതിരെ ഇളക്കിവിടുക. രണ്ട്, സൈന്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സിഖുകാരുടെ മനസില്‍ സംശയത്തിന്റെ വിത്തെറിയുക. രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി സുനിതവിശ്വനാഥുമായി ആശയവിനിമയം നടത്തുന്നത് ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന സംഘടനയുടെ തലപ്പത്തുള്ള സോണിയാഗാന്ധിയുടെ സ്വന്തം സാം പിത്രോദയാണ്.

നരേന്ദ്രമോദി സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെ ആരാധകനാണ്. ദുബായില്‍ വരെ സ്വാമിനാരായണ്‍ ബാപ്സ് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിന്നില്‍ നരേന്ദ്രമോദിയും പരിശ്രമിച്ചിട്ടുണ്ട്. ദുബായിലെയും അബുദാബിയിലെയും ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ മോദിയും പങ്കാളിയായിട്ടുണ്ട്. ഈ സംഘടന ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തുന്നത് മനുഷ്യാവകാശലംഘനം നടത്തിയിട്ടാണെന്ന അജണ്ട പറഞ്ഞുപരത്തിയാല്‍ ഭാവിയില്‍ സ്വാമിനാരായണ്‍ സന്‍സ്ത എന്ന മനോഹരമായ ആശയങ്ങളുള്ള സംഘടനയെ മനുഷ്യാവകാശവിരുദ്ധ സംഘടനയായി മുദ്രകുത്താന്‍ കഴിയും. അത്തരമൊരു സംഘടനയെ പിന്തുണയ്‌ക്കുന്ന മോദിയെയും മനുഷ്യാവകാശവിരുദ്ധനായി ചിത്രീകരിക്കുക എന്ന ഗൂഢലക്ഷ്യമാണ് അക്ഷര്‍ധാം ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയ്‌ക്ക് പിന്നില്‍. അതേ സമയം പണ്ട് മുസ്ലിം ചക്രവര്‍ത്തിമാര്‍ ഇന്ത്യയില്‍ നടത്തിയ ക്ഷത്രക്കൊള്ളയെക്കുറിച്ചും ഷാജഹാന്‍ ചക്രവര്‍ത്തിപണിത താജ്മഹലിന് പിന്നില്‍ നടന്ന ചൂഷണങ്ങളെക്കുറിച്ചൊന്നും ജോര്‍ജ് സോറോസിന്റെ സംഘടന മിണ്ടില്ലെന്നതാണ് വാസ്തവം. അന്ന് താജ്മഹല്‍ പണിത തൊഴിലാളികളുടെ കൈപ്പത്തി വരെ അറുത്തുമാറ്റിയ സംഭവം ചരിത്രത്താളില്‍ ഉണ്ടെന്നിരിക്കെ, ഇപ്പോള്‍ അക്ഷര്‍ധാമിനെതിരെ ദളിത് കഥയും തൊഴില്‍ ചൂഷണകഥയും മെനയുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.

അക്ഷര്‍ധാം ക്ഷേത്രം പണിതിരിക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റിന്റെ മുഴുവന്‍ പേര് ബൊചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത എന്നാണ്. ശാസ്ത്രിജി മഹാരാജാണ് 1907ല്‍ ബാപ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചത്. 1781 മുതല്‍ 1830 വരെ ജീവിച്ചിരുന്ന ഭഗവാന്‍ സ്വാമിനാരായണന്റെ തത്വങ്ങള്‍ പിന്തുടരുന്ന ആളാണ് ശാസ്ത്രിജി മഹാരാജ്. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായാണ് ഭഗവാന്‍ സ്വാമിനാരായണ്‍ കണക്കാക്കപ്പെടുന്നത്. ഗുജറാത്തിലാണ് അക്ഷര്‍ധാം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 

 

By admin