
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ പിടിയിലായ ഡോ. അദീൽ മജീദ് റാത്തറിന്റെ മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിൽ വഴിത്തിരിവാകുന്നു. ഇയാളുടെ വസതിയിൽ നിന്നും കണ്ടെടുത്ത ഫോണുകളിൽ നിരവധി കശ്മീരി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു. ഇയാൾ നിരവധി കശ്മീരി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നെന്നും ഇവരുമായി വീഡിയോ കോളുകൾ ചെയ്തിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഹിന്ദുയുവാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ് ജിഹാദ് നടത്തിയതിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.ജമ്മു–കാശ്മീർ സ്വദേശിയാണ് അറസ്റ്റിലായ അദീൽ. മുമ്പ് സാഹരൻപുരിലെ ഫെയ്‌മസ് ഹോസ്പിറ്റലിൽ ഡോക്ടറായി പ്രവർത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 14 ഫോണുകളാണ് പിടിച്ചെടുത്തത്. ഇത് പരിശോധിച്ചതോടെയാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. 14 ഫോണുകളിൽ നിന്നും ഒന്നിലധികം കാശ്മീരി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോ കോളുകളുടെ രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന, കേന്ദ്ര സുരക്ഷാ ഏജൻസികൾ, ജമ്മു–കാശ്മീർ പൊലീസ് സ്പെഷ്യൽ യൂണിറ്റ് എന്നിവ ചേർന്നുള്ള സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. സാഹരൻപുരിൽ നടത്തിയ റെയ്ഡിനിടെ, അദീലിന്റെ രാത്രികാല സന്ദർശകരെക്കുറിച്ച് പ്രദേശത്തെ രണ്ടു ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും അന്വേഷണ സംഘം അറിയിച്ചു. ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സെഷൻ ആപ്പും വാട്ട്സ്ആപ്പും ഉൾപ്പെടെ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളിൽ രാത്രി വൈകിയുള്ള ചാറ്റുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പ്രാദേശിക ഡോക്ടർമാരുമായി ബന്ധം സ്ഥാപിക്കാനും വ്യക്തിഗത വിവരങ്ങൾ പുറത്തെടുക്കാനും ‘ഹണിട്രാപ്’ ശൈലി ഉപയോഗിച്ചിരുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.