• Mon. Mar 3rd, 2025

24×7 Live News

Apdin News

ഹിന്ദുവികാരവും ആചാരാനുഷ്ഠാനതാല്‍പര്യവും കുംഭമേളാസ്നാനതല്‍പരതയുമൊക്കെ മലയാളികള്‍ക്കുണ്ടായതില്‍ ഏഷ്യാനെറ്റിന് ദു:ഖം

Byadmin

Mar 3, 2025


തിരുവനന്തപുരം: ഇക്കുറി കുംഭമേളയ്‌ക്ക് കൂടുതല്‍ മലയാളികള്‍ പങ്കെടുത്തതില്‍ ഏഷ്യാനെറ്റ് ചാനലിന് ദുഖം. ഏഷ്യാനെറ്റിന്റെ ഒരു പ്രത്യേക അവലോകനപരിപാടി അവതരിപ്പിക്കുന്ന സിന്ധു സൂര്യകുമാറാണ് അവരുടെ പരിപാടിയില്‍ ഈ ദുഖം പ്രകടിപ്പിച്ചത്.

ഇത്തവണ കേരളത്തില്‍ നിന്നുപോലും നൂറുകണക്കിന് ആളുകള്‍ ഗംഗാസ്നാനം നടത്തിയത് വലിയ തെറ്റായിപ്പോയി എന്ന നിലയിലാണ് അവതാരക ഇക്കാര്യം അവതരിപ്പിക്കുന്നത്. ഇത്രയും കാലമില്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാനതാല്‍പര്യവും കുംഭമേളാസ്നാനതല്‍പരതയുമൊക്കെ മലയാളികള്‍ക്കുമുണ്ടായിപ്പോയത് ഒരു വലിയ കുറ്റമെന്ന നിലയിലും സിന്ധുസൂര്യകുമാര്‍ അവതരിപ്പിക്കുന്നു.

100% സാക്ഷരതയുള്ള കേരളത്തിൽ നിന്നാണ് ഹൈന്ദവർ കുംഭമേളയ്‌ക്ക് പോയി സ്നാനം നടത്തിയതെന്ന് അത്ഭുതത്തോടെയും വലിയൊരു കുറ്റം ചെയ്തത് പോലെയുമാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന മട്ടിലാണ് അവതരണം. ഇങ്ങ് സിപിഎം ഭരിക്കുന്ന നാട്ടിൽ നിന്ന് കുംഭ മേളക്ക് പോയത് എന്തോ അതിശയം പോലെയും അവതരിപ്പിച്ചിരിക്കുന്നു. ഏഷ്യാനെറ്റ് പരിപാടിയിലെ മഹാകുംഭമേളയെ അധിക്ഷേപിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനെതിരെ പ്രതിഷേധം ഉയരുന്നു.സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത അവതരിപ്പിച്ച അവതാരകയ്‌ക്ക് എതിരെ ട്രോളുകള്‍ നിറയുകയാണ്.

മറ്റ് മതങ്ങളുടെ ആചാരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ആളുകളുടെ എണ്ണം കൂടിയാല്‍ കയ്യടിക്കാനും അതിശയത്തോടെ അക്കാര്യം റിപ്പോര്‍ട്ടുചെയ്യാനും ഇവരാരും മറക്കാറില്ലെന്നും ചിലര്‍ ട്രോളുകളില്‍ ചൂണ്ടിക്കാട്ടുന്നു.

“വർഷാവർഷം ചെകുത്താനെ കല്ലെറിയാൻ വിമാനം പിടിച്ചു പോയി, ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാക്കിയെടുത്ത മൂല്യങ്ങളാണ്, ഒരൊറ്റ സ്നാനം കൊണ്ട് അന്ധവിശ്വാസികൾ തകർത്തു കളഞ്ഞത്.”- പരിഹാസത്തോടെ ഒരാള്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്.



By admin