• Mon. Oct 6th, 2025

24×7 Live News

Apdin News

ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി – Chandrika Daily

Byadmin

Sep 29, 2025


ഹിന്ദു ജാഗരണ്‍ വേദികെ നേതാവ് സമിത് രാജിനെതിരെ ലൈംഗികാതിക്രമത്തിനെതിരെ കേസ് എടുത്ത് ബാജ്‌പെ പൊലീസ്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി മര്‍ദിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ 15 ദിവസമായി രാജ് തന്നെ ഉപദ്രവിച്ചുവരികയാണെന്നും ഫോട്ടോകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പരാതിയുടെയും പ്രഥമദൃഷ്ട്യായുള്ള തെളിവുകളുടേയും അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ് സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.



By admin