ഹിമാചല്‍ പ്രദേശിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് 25 മലയാളികള്‍ പ്രദേശത്ത് കുടുങ്ങി. ഇതില്‍ മൂന്ന് പേര്‍ കൊച്ചിയില്‍ നിന്നുള്ളവരാണ്. ഹിമാചലിലെ കല്‍പ എന്ന സ്ഥലത്ത് കുടുങ്ങിയെന്നതും നിലവില്‍ സുരക്ഷിതരാണെന്നും അധൃകൃതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നും സംഘത്തിലുള്ള കൊച്ചി സ്വദേശി ജിസാന്‍ സാവോ പറഞ്ഞു.
അതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പുമുണ്ട്. ഡോഡ, ചാമോലി, റമ്പാന്‍, റിയാസി എന്നിവിടങ്ങളിലെ മിന്നല്‍ പ്രളത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ്, ധാരാളി എന്നിവിടങ്ങളില്‍ 80 ഓളം പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.