• Mon. Nov 18th, 2024

24×7 Live News

Apdin News

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം : 12 നില കെട്ടിടം നിലംപരിശായി

Byadmin

Nov 17, 2024


ബെയ്റൂട്ട് ; ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശം ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം .ഞായറാഴ്ച രാവിലെ, ഇസ്രായേൽ സൈന്യം ലെബനനിലെ ആക്രമണം പുനരാരംഭിക്കുകയായിരുന്നു. ഇത്തവണ യുദ്ധം ഉണ്ടാകാത്ത പ്രദേശങ്ങൾ പോലും ആക്രമിച്ചുവെന്നാണ് സൂചന.

വ്യോമാക്രമണങ്ങളിൽ ഇസ്രായേൽ സൈന്യം റെസിഡൻഷ്യൽ കെട്ടിടങ്ങളെയാണ് ലക്ഷ്യം വച്ചത്. ഹദത്ത് പ്രദേശത്തെ ഒരു പള്ളിക്കും ഈ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹദത്തിലെ സെൻ്റ് ജോർജ് ആശുപത്രിക്ക് സമീപമുള്ള സിവിലിയൻ കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത് . ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിനും കേടുപാടുകൾ ഉണ്ട്.

നെതന്യാഹുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്രായേൽ സൈന്യം ഈ ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററും വാർ റൂമും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. തെക്കൻ ബെയ്‌റൂട്ടിലെ ചിയാ ഏരിയയിലെ 12 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം നിലം പൊത്തി .ബുർജ് അൽ-ബർജാനെഹ് പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു മറ്റ് വ്യോമാക്രമണങ്ങൾ.



By admin