കുവൈത്ത്: എഴുത്തുകാരനും വിവിധ മതഗ്രന്ഥങ്ങളുൾപ്പെടെ പ്രാദേശികവും അല്ലാത്തതുമായ അനേകം ചരിത്രരചനകളുടെ സൂക്ഷിപ്പുകാരൻ കൂടിയായ എം. പി. എ. ഖാദിർ കരുവമ്പൊയിലിനെ ഹുദാ സെന്റർ പ്രഥമ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. മത നവോത്ഥാന ചരിത്രങ്ങളടക്കം നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും, ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അമൂല്യമായ ഇദ്ദേഹത്തിന്റെ കരുതൽ സമാഹാരം സമൂഹത്തിനും സംസ്‌കാരത്തിനും മുതൽക്കൂട്ടാണ്.
മതപരവും ഭൗതികവുമായ ചരിത്രപഠനാർത്ഥം ഗവേഷണ വിദ്യാർത്ഥികളടക്കം നിരവധിപേർ അദ്ദേഹത്തിന്റെ ചരിത്രകൂടാകുന്ന വാഴപ്പൊയിൽ വീട്ടിൽ ശേഖരങ്ങൾ തേടിയെത്താറുണ്ട്. സ്തുത്യർഹമായ ഈ മഹത് സേവനങ്ങൾ മുൻനിർതിയാണ് ഹൂദാ സെൻറ്റർ സമിതി അദ്ദേഹത്തിനെ പ്രസ്തുത പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചത്.
കുവൈത്ത് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന അൽസിറാജ് പൊതുപരിപാടിയിലാണ് ഹുദാ സെന്റർ പുരസ്‌ക്കാര പ്രഖ്യാപനം നടന്നത്.
ഹുദാ സെന്റർ കെ എൻ എം പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് ചെയർമാനായുള്ള സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ കണ്ടെത്തിയത്. പുരസ്‌ക്കാര തുകയും പ്രശസ്തിപത്രവും നവംബറിൽ കോഴിക്കോട് നടക്കുന്ന കേരളാ ജംഇയ്യത്തുൽ ഉലമാ സമ്മേളനത്തിൽ വച്ച് ജനാബ് എം. പി. എ ഖാദർ കരുവാൻപൊയിലിന് സമ്മാനിക്കുമെന്ന് ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ച.