ന്യൂഡൽഹി : മുഗൾ ഭരണാധികാരി ഹുമയൂണിന്റെ ശവകുടീരം ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ ദർഗയുടെ താഴികക്കുടം തകർന്നു വീണ് അഞ്ചു പേർ മരിച്ചു. . കെട്ടിടസമുച്ചയത്തിലെ ദര്‍ഗ ഷെരീഫ് പത്തേ ഷാ എന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
രണ്ടു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് മരണപ്പെട്ടതെന്നാണ് വിവരം.താഴികകുടത്തിനിടയിൽ 11 പേർ കുടുങ്ങിയതായി സംശയിക്കുന്നു.ഇവരില്‍ ഇമാം ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. മൂന്ന് പേരുടെ നില ഗുരുതരമാണന്നാണ് റിപോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു . കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയതായും അറിയിച്ചു . തകര്‍ന്നുവീണ കെട്ടിടത്തിന് മുപ്പത് കൊല്ലത്തോളം പഴക്കമുണ്ട്.