ന്യൂദല്‍ഹി: ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം വിശ്രമമുറി തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു
മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.ഹുമയൂണ്‍ ശവകൂടിരത്തിന് സമീപത്തെ ദര്‍ഗയോട് ചേര്‍ന്ന കെട്ടിടത്തിലാണ് അപകടം.
11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.വെളളിയാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 3:50 നാണ് അപകടം ഉണ്ടായത്.
ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്ത് എത്തി. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിച്ചതാണ് ഹുമയൂണ്‍ ശവകൂടിരം. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.