ഓണം റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വത്തിന് വന്‍ സ്വീകാര്യത. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ 50 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. പ്രദര്‍ശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷന്‍ പിന്നിടുന്നത്.
ഈ വര്‍ഷം തുടര്‍ച്ചയായി 50 കോടി നേടുന്ന മോഹന്‍ലാല്‍ നായകനായ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയപൂര്‍വം’. ആഗോള കളക്ഷന്‍ 50 കോടി പിന്നിട്ട വിവരം മോഹന്‍ലാലാണ് ഫെയ്സ്ബുക്കില്‍ അറിയിച്ചത്. 2025 റിലീസുകളായ മോഹന്‍ലാലിന്റെ ‘എമ്പുരാന്‍’, ‘തുടരും’ എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയിലധികം നേടിയിരുന്നു.
മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആഗോള കളക്ഷന്‍ റെക്കോര്‍ഡ് ‘എമ്പുരാന്‍’ ചിത്രത്തിന്റെ പേരിലാണ്. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013 ല്‍ പുറത്തിറങ്ങിയ ‘ദൃശ്യ’മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം.
ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ‘ഹൃദയപൂര്‍വം’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സം?ഗീത, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.