• Sun. Sep 14th, 2025

24×7 Live News

Apdin News

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സഊദിയിൽ മരിച്ചു

Byadmin

Sep 14, 2025


ദമ്മാം: സഊദി അറേബ്യയിലെ അൽകോബാറിൽ കോഴിക്കോട് സ്വദേശി നിര്യാതനായി.മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ അബ്ദുൽ ഖാദർ (57) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ സ്വകാര്യ ആസ്പത്രയിൽ വെച്ചായിരുന്നു അന്ത്യം.താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ സമീപത്തെ മുഹമ്മദ് അൽ ദോസരി ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുപ്പതു വർഷമായി പ്രവാസിയായ ഇദ്ദേഹം പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎംസിസി അറിയിച്ചു.

By admin