• Thu. Sep 4th, 2025

24×7 Live News

Apdin News

ഹെഡ്‌ഫോണ്‍ വെക്കാനാകുന്നില്ല, സഹായിക്കാമോ? പാക് പ്രധാനമന്ത്രിയുടെ വീഡിയോ വീണ്ടും വൈറല്‍

Byadmin

Sep 4, 2025



ടിയാന്‍ജിന്‍: ഹെഡ്‌ഫോണ്‍ ചെവിയില്‍ വെക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ചോദിച്ചാല്‍ ഉടന്‍ തന്നെ മറുപടി കിട്ടും അതെയെന്ന്, അതും ഒരു തവണയല്ല രണ്ട് തവണ… റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്റെ മുന്നില്‍വെച്ച് അന്താരാഷ്‌ട്ര ഉച്ചകോടിക്കിടെ.

കഴിഞ്ഞദിവസം ചൈന ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പുടിനുമായി ചര്‍ച്ച നടത്തുന്നതിനിടെ ഹെഡ്‌ഫോണ്‍ വെക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഷെഹ്ബാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഹെഡ്‌ഫോണ്‍ ഉറപ്പിച്ചുവെക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നതും, എങ്ങനെ ഉപയോഗിക്കണമെന്ന് പുടിന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതുമായ വിഡിയോയാണ് പ്രചരിക്കുന്നത്. ഹെഡ്‌ഫോണ്‍ വയ്‌ക്കാന്‍ ഷെഹ്ബാസ് ബുദ്ധിമുട്ടുമ്പോള്‍ പുടിന്‍ ചിരിക്കുന്നതും കാണാം. നാണക്കേട് ഒഴിവാക്കാന്‍ ഹെഡ്‌ഫോണ്‍ എങ്ങിനെ ചെവിയില്‍ വെക്കണമെന്ന് പുടിന്‍ ഷെഹ്ബാസിന് കാണിച്ചും നല്‍കുന്നുണ്ട്. എന്നിട്ടും വെക്കാന്‍ സാധിക്കാതായതോടെ ഉദ്യോഗസ്ഥരെത്തിയാണ് ഹെഡ്‌ഫോണ്‍ വെച്ചു നല്‍കിയത്. ഒരു ഹെഡ്‌ഫോണ്‍ പോലും വെക്കാന്‍ അറിയാത്ത പ്രധാനമന്ത്രിയാണ് പാകിസ്ഥാന്റേതെന്ന് പാക് പ്രതിപക്ഷം വിമര്‍ശനങ്ങളും ഉന്നയിച്ചു.

2020ല്‍ ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഉച്ചകോടിയിലും പുടിനു മുന്നില്‍വെച്ച് ഷെഹ്ബാസിന്റെ ഹെഡ്‌ഫോണ്‍ ഊരിപ്പോയിരുന്നു.



By admin