• Mon. Oct 7th, 2024

24×7 Live News

Apdin News

ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ മരണം നരകതുല്യം; ഭൂഗര്‍ഭ അറ തുളയ്‌ക്കാന്‍ ഇസ്രയേല്‍ ഏകദേശം 8000 കിലോ ബങ്കര്‍ ബോംബ് വര്‍ഷിച്ചു

Byadmin

Oct 7, 2024


ജെറുസലെം: ഹെസ്ബുള്ള തീവ്രവാദ നേതാവ് ഹസ്സന്‍ നസ്റുള്ള ഒളിച്ചിരുന്ന ഭൂമിക്കടയിലുള്ള രഹസ്യ സിമന്‍റ് അറ തുളച്ച് തകര്‍ത്ത് ഹസ്സന്‍ നസ്റുള്ള വധിക്കാന്‍ 80ടണ്ണോളം വരുന്ന ബങ്കര്‍ ബോംബ് ഇസ്രയേല്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. കൃത്യമായി ഭൂമിക്കടിയിലെ അറയുടെ സ്ഥലം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ അവിടെ ബങ്കര്‍ ബോംബിടുകയേ വേണ്ടൂ. നസ്റുള്ള ഒളിച്ചിരുന്ന സ്ഥലം ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദ് അതിവിദഗ്ധമായി മനസ്സിലാക്കിയിരുന്നു. ഇതിനായി ഹെസ്ബുള്ളയ്‌ക്കകത്തുതന്നെയുള്ള ഉന്നതരെയാണ് മൊസ്സാദ് ഉപയോഗിച്ചതെന്നറിയുന്നു.

ഏകദേശം ഭൂമിക്കടിയിലേക്ക് ആറ് അടിയോളം അതല്ലെങ്കില്‍ 1.8 മീറ്ററോളം ബങ്കര്‍ ബോംബുകള്‍ക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ട്. ഇതിനുള്ളില്‍ ഒരു ഫ്യൂസ് ഉപയോഗിക്കുന്നതിനാല്‍ ബാങ്കര്‍ ബോംബ് രഹസ്യ ഭൂഗര്‍ഭ അറയുടെ ചുമര്‍ തുളച്ച് ഉള്ളില്‍ കടന്ന ശേഷമേ പൊട്ടിത്തെറിക്കുകയുള്ളൂ.

അമേരിക്കയാണ് ഭൂഗര്‍ഭ ഒളി സങ്കേതങ്ങള്‍ തുളച്ചുകയറാന്‍ ശേഷിയുള്ള ബിഎല്‍യു-109 എന്ന ബങ്കര്‍ ബോംബ് നല്‍കിയത്. ഇതാണ് ലെബനനിലെ ബെയ്റൂട്ടില്‍ നസ്റുള്ള ഒളിച്ചിരുന്ന ബങ്കര്‍ തകര്‍ത്തത്. ആറടി വരെ കനമുള്ള ബലപ്പെടുത്തിയ സിമന്‍റ് പാളി വരെ തുളച്ച് കടക്കാന്‍ ബങ്കര്‍ ബോംബുകളുടെ ഹെഡിന് സാധിക്കും. അതിന് ശേഷമാണ് സ്ഫോടനം നടക്കുക.

ഹെസ്ബുള്ള തീവ്രവാദ നേതാവ് നസ്റുള്ളയുടെ മൃതദേഹം ഭൂഗര്‍ഭ രഹസ്യ അറയില്‍ നിന്നും കയറില്‍ വലിച്ച് കയറ്റുന്നു

നസ്റുള്ളയുടെ മൃതദേഹത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. ബങ്കര്‍ ബോംബ് തുളച്ചുകയറിയത് മൂലം ഭൂഗര്‍ഭ സിമന്‍റ് അറയ്‌ക്കുള്ളില്‍ ഒരു വലിയ ദ്വാരം രൂപപ്പെട്ടിരുന്നു. പിന്നീട് കയറിട്ടാണ് അറയ്‌ക്കുള്ളില്‍ നിന്നും നസ്റള്ളയുടെ ശരീരം പുറത്തെുടത്തത്. ഒരു പക്ഷെ ബങ്കറില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ ചിതറി വീണ കല്‍ക്കഷണക്കൂമ്പാരത്തിനടയില്‍ നസ്റുള്ളയുടെ ശരീരം അകപ്പെട്ടുപോയിരുന്നിരിക്കണം. എന്തായാലും ശ്വാസം മുട്ടിയുള്ള മരണമായിരുന്നു സംഭവിച്ചത്. ഒരു പക്ഷെ സ്ഫോടനമുണ്ടായതിന് ശേഷമുണ്ടായ വാതകം ഈ ബങ്കറില്‍ നിറഞ്ഞിരിക്കാം. ഇത് വിഷവാതകമായിരിക്കാമെന്നും കരുതുന്നു. ഇത് ശ്വസിച്ച് ശ്വാസം മുട്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്തായാലും തുടക്കത്തില്‍ ഉണ്ടായ സ്ഫോടനം മൂലമല്ല നസ്റുള്ള കൊല്ലപ്പെട്ടത്. അത്യധികം ശ്വാസംമുട്ടി നരകിച്ചായിരിക്കണം നസ്റുള്ള കൊല്ലപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ നസ്റള്ളയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഹെസ്ബുള്ളയുടെ മറ്റ് നേതാക്കളുമായി നസ്റുള്ള ഒരു കൂടിക്കാഴ്ചയ്‌ക്കായി ഒരുങ്ങുന്നതിനിടയിലാണ് ബങ്കറിന് മേല്‍ ബോംബ് പതിച്ചത്.

ലെബനനിലെ ബെയ്റൂട്ടിലെ ഹെസ്ബുള്ള കമാന്‍റ് സെന്‍ററിലെ ബങ്കറിലാണ് സ്ഫോടനം നടത്തിയത്.



By admin