• Wed. Aug 27th, 2025

24×7 Live News

Apdin News

ഹേമചന്ദ്രന്‍ കൊലക്കേസ് : മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

Byadmin

Aug 27, 2025



വയനാട് :സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലക്കേസില്‍ ഡിഎന്‍ എ ഫലം ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രന്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹമാണ് ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഒരു മാസത്തില്‍ അധികമായി ഡിഎന്‍എ പരിശോധന ഫലം ലഭിക്കാതായതിനെ തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ആദ്യഘട്ടം സാമ്പിള്‍ ശേഖരിച്ചതിലെ പിഴവാണ് ഫലം വൈകിയതിന് കാരണം.

കോഴിക്കോട് മായനാട് വാടകയ്‌ക്ക് താമസിച്ച് വന്ന ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനമേഖലയില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 28നാണ് കണ്ടെത്തിയത്.2024 മാര്‍ച്ച് 20 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.കേസില്‍ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിന്‍ മാത്യു തുടങ്ങി അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

By admin