• Thu. Feb 6th, 2025

24×7 Live News

Apdin News

ഹൈക്കോടതിയില്‍ മാപ്പപേക്ഷയുമായി ഡി ജി പി

Byadmin

Feb 6, 2025


കൊച്ചി: വഴിയടച്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തിയ പരിപാടികളിലെ കോടതിയലക്ഷ്യ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് മാപ്പപേക്ഷ നല്‍കിയത്.

ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് ഡിജിപി മാപ്പപേക്ഷയില്‍ പറയുന്നു. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് പൊലീസ് മേധാവി സത്യവാംഗ്മൂലത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം വഞ്ചിയൂരില്‍ സി പി എം ഏരിയ സമ്മേളനം റോഡടച്ച് സ്‌റ്റേജ് കെട്ടി നടത്തിയത് വലിയ വിവാദമായിരുന്നു. എറണാകുളത്ത് കോണ്ഡഗ്രസിനെതിരെയും റോഡടച്ച് സമരം നടത്തിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.



By admin