പഴയങ്ങാടി: നഗരത്തില്‍ ആരംഭിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം ഒക്ടോബര്‍ 20ന് നടക്കും. പഴയങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കെട്ടിടത്തിന് ശിലയിടും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രഭാഷണം നടത്തും. സ്വാഗത സംഘ രൂപീകരണ കണ്‍വന്‍ഷന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ -വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാതെ പ്രവത്തിക്കുന്ന പാണക്കാട് കുടുബത്തിൻ്റെ നേതൃത്വത്തിൽ കേരളക്കരയിൽ നടന്നുവരുന്ന പ്രവത്തനങ്ങള്‍ മാതൃകാപരമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് മുസ്‌ലിം സമുദായമെന്നില്ലാത് മറ്റ് പിന്നാക്ക ജനവിഭാഗത്തെയും സമുദ്ധരിക്കാര്‍
മുസ്‌ലിംലീഗ് നടത്തുന്ന പ്രവർത്തനങ്ങള്‍ ജനഹൃദയം തൊടുന്നവയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
മുസ്‌ലിംലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി. സക്കരിയ്യ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, മണ്ഡലം ജനറൽ സെക്രട്ടി പി.വി ഇബ്രാഹിം, സഹീദ് കായിക്കാരൻ, ഗഫൂർ മാട്ടൂൽ, മുസ്തഫ കടന്നപ്പള്ളി, പി.കെ.പി മുഹമ്മദ് അസ്‌ലം, എ.പി ബദറുദ്ദീൻ, മുസ്തഫ കൊട്ടില, ശിഹാബ് ചെറുകുന്നോൻ, ടി.പി മുസ്തഫ, റാഫി ചെറുതാഴം, കെ സൈനുൽ ആബിദ്, ജംഷീർ ആലക്കാട്, കെ.പി അബ്ദുല്ല ഹാജി, എം ഫായിസ, റഷീദ ഒടിയിൽ, എ.സി അബ്ദുറഹിമാൻ, ജബ്ബാര്‍ മഠത്തില്‍, കെ അബ്ദുൽഖാദർ, കെ ഷുക്കൂർ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാനായി ഹാഷിം നൂഞ്ഞേരിയെയും ജനറല്‍ കണ്‍വീനറായി എസ്.കെ.പി സക്കരിയയെയും തെരഞ്ഞെടുത്തു. സഹീദ് കായിക്കാരനാണ് ട്രഷറര്‍.
-പഴയങ്ങാടി ഹൈദരലി ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ശിലാസ്ഥാപന സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു