• Wed. May 14th, 2025

24×7 Live News

Apdin News

ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ

Byadmin

May 13, 2025


പ്രശസ്‌തമായ കറാച്ചി ബേക്കറി ശൃംഖലയുടെ ഹൈദരാബാദ് ശാഖ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. .ഇന്ത്യ- പാക് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, മെയ് 10 ശനിയാഴ്ച്ചയാണ് സംഭവം. പാകിസ്താനിലെ നഗരമായ “കറാച്ചി” എന്ന ബേക്കറിയുടെപേര് മാറ്റണം എന്നായിരുന്നു അക്രമികളുടെ ആവശ്യം.

ബേക്കറിയിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടിെല്ലന്നും ആർ.ജി. ഐ എയർപോർട്ട് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാലരാജു പറഞ്ഞു. സംഭവം നടന്ന് ഏതാനും മിനിറുകൾക്കുള്ളിൽ തങ്ങൾ സ്ഥലത്തെത്തിയതായും അക്രമികളെ ഒഴിപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

ഈ സ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമായല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമ്പോഴെല്ലാം കറാച്ചി ബേക്കറി പലപ്പോഴായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച കടയുടെ ബഞ്ചാര ഹിൽസിലുളള ശാഖയിലും പ്രക്ഷോഭകർ ത്രിവർണ്ണ പതാക ഉയർത്തിയതായി കാണപ്പെട്ടിരുന്നു. ബേക്കറി ഉടമകള്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആക്രമണം നടക്കുന്നത്. 2019-ല്‍ പുല്‍വാമ ആക്രമണത്തെത്തുടര്‍ന്നും ബേക്കറിയുടെ പേര് സമാനമായ കയ്യേറ്റങ്ങളും ഭീഷണികളും നേരിട്ടിട്ടുണ്ട്.

1953-ല്‍ ഹൈദരാബാദിലെ മൊസംജാഹി മാര്‍ക്കറ്റില്‍ സ്ഥാപിതമായ കറാച്ചി ബേക്കറി, വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളായ ഒരു സിന്ധി അഭയാര്‍ത്ഥി കുടുംബമാണ് സ്ഥാപിച്ചത്. രാജേഷ് ,ഹരീഷ് രാംനാനി എന്ന സഹോദരങ്ങള്‍ നടത്തുന്ന ഈ കമ്പനി ഇന്ന് ഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലുടനീളം ഔട്ട്ലെറ്റുകളുള്ള ഒരു അറിയപ്പെടുന്ന ബേക്കറി ശൃംഖലയാണ്. ഹൈദരാബാദില്‍ മാത്രമായി ഇവര്‍ക്ക് 24 ശാഖകള്‍ ഉണ്ട്.

‘ഞങ്ങളുടേത് ഒരു ഇന്ത്യന്‍ സംരംഭമാണ്. ഞങ്ങളെ പാകിസ്ഥാനികളായി മുദ്രകുത്തുന്നത് അന്യായമാണ്,’ ബേക്കറിയിലെ ഒരു മാനേജര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ബിജെപി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തെലങ്കാന പോലീസ് പറഞ്ഞു. ബിഎന്‍എസ് സെക്ഷന്‍ 126 (2), 324 (4) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല.

By admin