ഹൈദരാബാദ് : ഹൈദരാബാദിലെ രാമനാഥ്പൂരിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്‌ക്കിടെ വൻ ദുരന്തം. ഘോഷയാത്രയ്‌ക്കിടെ രഥം ഹൈടെൻഷൻ വയറിൽ തട്ടി അഞ്ച് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രാമനാഥ്പൂർ പ്രദേശത്തെ ഗോപാൽ നഗറിലാണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 5 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.