• Sun. Sep 14th, 2025

24×7 Live News

Apdin News

ഹൈദരാബാദ് സർവകലാശാല തിരഞ്ഞെടുപ്പ് : സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി -എസ് എൽ വി ഡി സഖ്യം 

Byadmin

Sep 13, 2025



ന്യൂദൽഹി : ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സേവാലാൽ വിദ്യാർത്ഥി ദൾ സഖ്യം. പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി എന്നീ പദവികളിലേക്ക് യഥാക്രമം ശിവ പലേപു,ദേബേന്ദ്ര, ശ്രുതി പ്രിയ, സൗരഭ് ശുക്ല, വീനസ് ,ജ്വാല എന്നിവരാണ് എബിവിപിയിൽ നിന്നും മത്സരിക്കുന്നത്.

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല യുടെ പുരോഗതിക്കായി അശ്രാന്ത പരിശ്രമം നടത്തും എന്ന വാഗ്ദാനമാണ് എബിവിപി മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ ഭരണസമിതിയുടെയും എസ് എഫ് ഐ നേതൃത്വം നൽകുന്ന യൂണിയന്റെയും കെടുകാര്യസ്ഥത കാരണം സർവ്വകലാശാല വലിയ സങ്കീർണതകളാണ് നേരിടുന്നത് .

NIRF റാംഗിങിലെ ഹൈദരാബാദ് സർവകലാശാലയുടെ പ്രകടനവും ആശങ്കാജനകമാണ്. സർവ്വകലാശാല ഭൂമി കയ്യേറ്റം നടത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ബന്ധമുള്ള ഭൂമാഫിയ യ്‌ക്ക് കൈമാറാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടത് എബിവിപി യുടെ ഇടപെടൽ മൂലമാണ് എന്നുള്ളതും തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളെ സ്വാധീനിക്കുമെന്നാണ് നിഗമനം.

സർവ്വകലാശാല തെരഞ്ഞെടുപ്പിന് കരുത്തരായ സ്ഥാനാർഥികളെ യാണ് എബിവിപി എസ് എൽ വി ഡി സഖ്യം മത്സരിപ്പിക്കുന്നത് എന്നും വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ പ്രാപ്തരാണ് സ്ഥാനാർഥികൾ എന്നും എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു. സർവ്വകലാശാല ഭൂമി സർക്കാർ കൈയേറ്റം നടത്താൻ ശ്രമിച്ചപ്പോൾ എബിവിപി ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത് എന്നും തങ്ങളുടെ പോരാട്ടത്തിന് മുന്നിൽ അവസാനം സർക്കാർ കീഴടങ്ങിയതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എസ് എഫ് ഐ നേതൃത്വം നൽകുന്ന യൂണിയൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ല എന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് അവർ എന്നും ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും വിജയിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിദ്യാർത്ഥികളും എബിവിപി സഖ്യത്തിന് വോട്ട് ചെയ്ത് അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സർവ്വകലാശാല എബിവിപി യൂണിറ്റ് പ്രസിഡൻ്റ് അനിൽ കുമാർ പറഞ്ഞു

By admin