• Sun. Aug 24th, 2025

24×7 Live News

Apdin News

ഹൈന്ദവ ക്ഷേത്രത്തിന്റെ ചൈതന്യവും, ഖ്യാതിയും കെടുത്താൻ ചിലർ പണമിറക്കി ഗൂഢാലോചന നടത്തി ; ചില പുതിയ “നന്മ മരങ്ങൾ ” പണം ഉണ്ടാക്കി

Byadmin

Aug 23, 2025



കൊച്ചി ; മല പോലെ മലയാള മാധ്യമങ്ങൾ ആഘോഷിച്ച ധർമ്മസ്ഥല വിവാദം ഒടുവിൽ മഞ്ഞ് പോലെ അവസാനിച്ചെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചില പുതിയ “നന്മ മരങ്ങൾ ” ഇതൊരു അവസരമായി കണ്ട് നിരന്തരം യൂട്യൂബ് വീഡിയോസ് ഇട്ടു പണം ഉണ്ടാക്കിയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പണ്ഡിന്റെ വാക്കുകൾ ; അങ്ങനെ മല പോലെ വന്നു കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ച ധർമ്സ്ഥല വിവാദം മഞ്ഞു പോലെ അവസാനിച്ചു.
മകളെ കാണാനില്ല എന്ന് പരാതി പറഞ്ഞത് ചില ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആണെന്നും, തനിക്കു അനന്യ ഭട്ട് എന്ന ഒരു മകളെ ഇല്ലെന്നും പ്രധാന പരാതിക്കാരി സുജാത ഭട്ട് ഒടുവിൽ പോലീസിനോട് കുറ്റ സമ്മതം നടത്തി..അവർക്കും ശുചീകരണ തൊഴിലാളിക്കും ആരോ പണം കൊടുത്ത് പറയിപ്പിച്ചതാണത്രേ..
ശുചീകരണ തൊഴിലാളി എന്ന് സ്വയം പറഞ്ഞു 4000 യുവതികളെ കൊന്നു കുഴിച്ചിട്ട് എന്ന് വെളിപ്പെടുത്തിയ ആൾ യഥാർത്ഥത്തിൽ ശുചീകരണ തൊഴിലാളി അല്ലെന്നും, ഒരുപാട് ക്രിമിനൽ കേസുകളിൽ പ്രതി ആയ ആളാണെന്നും ഇപ്പോൾ കണ്ടെത്തുന്നു.
ഈ ക്രിമിനലിന്റെയും, സുജാത ഭട്ട് എന്ന സ്ത്രീയുടെയും മൊഴികൾ വിശ്വസിച്ചു എത്രയോ കോടികൾ ചിലവാക്കി സർക്കാർ ആ പ്രദേശം മുഴുവൻ മീറ്റർ കണക്കിന് കുഴിച്ചു ട്ടോ.. ആകെ കുറച്ചു അസ്ഥികൾ മാത്രം കിട്ടി.. അത് ഒരു പുരുഷന്റെത് ആണത്രേ.. മുമ്പ് ഒരു stranger മരിച്ചപ്പോൾ ആശുപത്രിക്കാർ ആ പുരുഷ ഡെഡ് ബോഡി ആ വന മേഖലയിൽ കുഴിച്ചിട്ടിരുന്നു.. അതാണ്‌ ആകെ കിട്ടിയ അസ്ഥികൾ..
ധർമ്മസ്ഥല എന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ ചെയ്‌തന്യവും, ഖ്യാതിയും കെടുത്തുവൻ ചിലർ പണമിറക്കി ഗൂഡാലോചന നടത്തി ആണ് ഇതൊക്കെ ചെയ്‌തത് എന്ന് തെളിഞ്ഞു
(വാൽ കഷ്ണം.. കുറക്കനു എല്ലിൻ കഷ്ണം കിട്ടിയത് പോലെ കേരള മാധ്യമങ്ങൾ കുറെ ആഘോഷിച്ചു. ചില പുതിയ “നന്മ മരങ്ങൾ ” ഇതൊരു അവസരമായി കണ്ട് നിരന്തരം യൂട്യൂബ് വീഡിയോസ് ഇട്ടു പണം ഉണ്ടാക്കി.. ഈ ഗൂഡാലോചനക്കു പിന്നിൽ മലയാളികളുടെ പങ്കും പോലീസ് അന്വേഷിക്കുന്നു എന്നും വാർത്ത ഉണ്ട് )

By admin