
തിരുവനന്തപുരം: 2010ല്‍ കേരളത്തിലെ ഹൈസ്പീഡ് റെയില്‍വേ ലൈനിന്റെ സാധ്യതാപഠനം നടത്താന്‍ കേരള സര്‍ക്കാര്‍ ചുമതല ഏല്‍പിച്ചപ്പോള്‍ ആ പഠനത്തിന് ഇ.ശ്രീധരന്‍ നേരെ ചെന്ന് കണ്ടത് നാല് ജപ്പാനീസ് വിദഗ്ധരെയാണ്. ഇതിന് കാരണമുണ്ട്.
“കേരളത്തിലോ ഇന്ത്യയിലോ അന്ന് ഹൈസ്പീഡ് റെയില്‍വേ ലൈന്‍ നിലവില്‍ വന്നിട്ടില്ല. ജപ്പാനീസ് അതിവേഗ റെയില്‍വേ എക്സ്പെര്‍ട്ടുകളെ പോയി കാണാന്‍ കാരണമെന്തെന്നാല്‍ അതിവേഗ ട്രെയിനില്‍ വിദഗ്ധരാണ് ജപ്പാന്‍കാര്‍. അവിടെ ആദ്യത്തെ ബൂള്ളറ്റ് ട്രെയിന്‍ വന്നത് 1965ല്‍ ആണ്. അന്നേ ജപ്പാനില്‍ അതിവേഗ ട്രെയിന്‍ ഉണ്ടെന്നര്‍ത്ഥം”. – ഇ.ശ്രീധരന്‍ പറഞ്ഞു.
“ബുള്ളറ്റ് ട്രെയിന്‍ ഏര്‍പ്പെടുത്തിയ ശേഷം അവിടുത്തെ ട്രെയിന്‍ സംവിധാനത്തില്‍ ഏന്തെങ്കിലും ആക്സിഡന്‍റുകളോ കാര്യമായ ട്രെയിന്‍ വൈകലോ ഉണ്ടായിട്ടില്ല. അവിടെ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള സമയത്തിന്റെ അന്തരം സെക്കന്‍റുകളാണെന്നോര്‍ക്കണം. എന്നിട്ടും എല്ലാം അവര്‍ കൃത്യമായി മാനേജ് ചെയ്യുന്നു. അതിവേഗ ട്രെയിന്റെ കാര്യത്തില്‍ ജപ്പാനെ വെല്ലാന്‍ ആരുമില്ല”. – ഇ.ശ്രീധരന്‍ പറഞ്ഞു.