ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്രമന്ത്രാലയം. സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ ഇന്ത്യ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു.
ഇന്ത്യയില്‍ നിലവില്‍ 257 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളാണെന്നും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവിശ്യമില്ലെന്നും വിലയിരുത്തല്‍. പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 30% വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. കേസുകളില്‍ മെയ് 10ന് 13.66 ശതമാനം വര്‍ധന രേഖപ്പെടുത്തി. നാല് ആഴ്ച്ച മുന്‍പ് 6.21 ശതമാനമായിരുന്നു. ഹോങ്കോങ് കൃത്യമായി രോഗബാധ്യതരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.