
ന്യൂദല്‍ഹി:
വലിയൊരു ആഗോളവെല്ലുവിളിയാണ് ഇന്ത്യന്‍ നാവികസേന ഏറ്റെടുത്തിരിക്കുന്നത്. ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകളുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ നാവികസേന.
40,000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലില്‍ നിന്നും പുറത്തുകടന്ന ശിവാലിക് എന്ന ഇന്ത്യന്‍ കപ്പലിന് കാവല്‍ നിന്നത് ഇന്ത്യന്‍ നാവികസേനയാണ്. സുരക്ഷിതമായി ഈ ചരക്ക് കപ്പലിനെ ഇന്ത്യന്‍ തീരത്ത് എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ നാവികസേന കരുത്തിന്റെ അടയാളം കൂടിയാണ് ഈ സുരക്ഷയൊരുക്കല്‍. മാര്‍ച്ച് 21ന് ശിവാലിക് ഗുജറാത്ത് കടല്‍ത്തീരത്ത് ഗുജറാത്ത് തീരത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്ക, ഇസ്രയേല്‍, ചൈന, തുര്‍ക്കി തുടങ്ങി ഏത് രാജ്യവും ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ അയയ്‌ക്കാന്‍ സാധ്യത കല്പിക്കപ്പെടുന്നു. കാരണം ഇറാന്‍ -അമേരിക്ക, ഇസ്രയേല്‍ യുദ്ധസാഹചര്യത്തില്‍ എന്തും സംഭവിക്കുന്ന, ആരും ആരെയും ആക്രമിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. അവിടെയാണ് ഇത്രയും വലിയ ദൗത്യം ഇന്ത്യന്‍ നാവിക സേന ഏറ്റെടുത്ത് വിജയിപ്പിച്ചത്.