മുംബൈ: ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ വെന്യു (Venue) വിന് വൻവിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യൂണ്ടായ് (Hyundai). ജിഎസ്‌ടി 2.0 കാരണം ലഭിക്കുന്ന 1.23 ലക്ഷം രൂപ കിഴിവ് കൂടാതെ ഉത്സവ സീസണിലെ പ്രത്യേക ഓഫറായ 50,000 രൂപ കിഴിവ് കൂടി ചേരുമ്പോൾ മൊത്തം ആനുകൂല്യം 1.73 ലക്ഷം രൂപയുടെ കിഴിവാണ് നല്‍കുക.
കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. പുതുതലമുറ ഹ്യുണ്ടായ് വെന്യു നവംബർ നാലിന് പുറത്തിറങ്ങാൻ ഇരിക്കുകയാണ്. അതിന് മുന്നോടിയായാണ് ഈ വിഴക്കിഴിവ്. വലിയ തോതില്‍ ബുക്കിംഗ് ലഭിക്കുന്നതായി ഹ്യൂണ്ടായ് അവകാശപ്പെടുന്നു.
വിശ്വാസ്യത, മികച്ച ഡ്രൈവിംഗ് പ്രകടനം, ക്ലാസ്-ലീഡിംഗ് സവിശേഷതകൾ എന്നിവയിൽ നിലവിലെ വെന്യു ജനപ്രിയമാണ്.