• Thu. Oct 16th, 2025

24×7 Live News

Apdin News

10 ഉച്ചവാർത്തകൾ: ഹിജാബ് വിഷയത്തിൽ സ്‌കൂളിനെതിരേ പ്രതികാരമോ? ജി.സുധാകരൻ പുറത്തേക്കോ? റയിൽവേയിൽ പുതിയ വിപ്ലവം വരുന്നു…

Byadmin

Oct 16, 2025



1. പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ ഒരിക്കൽക്കൂടി മലക്കം മറിഞ്ഞ്, വീണ്ടും സർക്കാർ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സർക്കാരിനേയും വിദ്യാഭ്യാസവകുപ്പിനേയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് പ്രതികരിച്ചത്. പ്രത്യേക അജണ്ടയിലാണ് പ്രവർത്തിക്കുന്നത്. ഒരു വെല്ലുവിളിയും ഇങ്ങോട്ടുവേണ്ട. നിയമം നിയമത്തിന്റെ വഴിക്കു പോകും.

2. തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്ന സിപിഎം നേതാക്കൾക്കെതിരേ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.

3. ഹൈഡ്രജൻ ഉപയോഗിച്ച് 2,400 കുതിരശക്തിയുള്ള ട്രയിൻ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി റയിൽ വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ്

4. യാത്രാ ട്രയിനുകൾക്കു മാത്രമായി യാത്രാ ഇടനാഴി രാജ്യവ്യാപകമായി അവതരിപ്പിക്കാൻ നടപടിയായെന്ന് റയിൽ വകുപ്പുമന്ത്രി

5. ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യയിൽ ആചാര ലംഘനം സ്ഥിരീകരിച്ചു; മന്ത്രി വാസവൻ കൂടുതൽ കുഴപ്പത്തിൽ.

6. പാലക്കാട്ടെ കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് ടീച്ചർ ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ സസ്‌പെൻഡ് ചെയ്തു.

7. ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതായി സിപിഎം അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.

8. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളടിച്ച് റിക്കാർഡിട്ടിട്ടും പോർച്ചുഗലിന്റെ ലോകകപ്പ്് യോഗ്യതാ പ്രവേശനത്തിന് കാത്തിരിപ്പ്. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഹംഗറിയോട് സമനില പാലിച്ചതാണ് അവരുടെ ലോകകപ്പ് ടിക്കറ്റ് വൈകാൻ കാരണമായത്.

9. റഷ്യൻ എണ്ണ: പ്രസിഡന്റ് ട്രംപിന് ഭാരതത്തിന്റെ തക്ക മറുപടി: എണ്ണ ഇറക്കുമതി ഭാരതത്തിന്റെ താൽപര്യം മാത്രം പരിഗണിച്ച്.

10. പാലക്കാട് പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ; ശക്ഷാവിധി ശനിയാഴ്ച.

By admin