• Tue. Jun 3rd, 2025

24×7 Live News

Apdin News

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

Byadmin

Jun 1, 2025



തിരുവനന്തപുരം: വിമാനത്താവളത്തില്‍ പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. ബാങ്കോക്കില്‍ നിന്നെത്തിയവരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

പിടിയിലായത് 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്

കഞ്ചാവ് എത്തിച്ചത് എട്ട് പാഴ്സലുകളായാണ്. സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പിടിയിലായ യുവാവിന്റെയും യുവതിയുടെയും പേര് വിവരങ്ങള്‍ ഇതുവരെ കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല.

By admin