• Sun. Apr 12th, 2026

24×7 Live News

Apdin News

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

Byadmin

Apr 12, 2026


ചെന്നൈ നഗരത്തില്‍ കേരളീയ ശൈലിയില്‍ നടി മീന 10 കോടി രൂപ ചെലവില്‍ പണിത വീട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിറ്റുപോയത് പത്തിരട്ടി വിലയ്‌ക്ക്. 100 കോടി രൂപയ്‌ക്കാണ് അമേരിക്കന്‍ വിദേശ ദമ്പതികള്‍ ഈ വീട് വാങ്ങിയത് എന്നാണ് സമൂഹമാധ്യമങ്ങളിലും പിന്നീട് തമിഴ് മാധ്യമങ്ങളിലും റിപ്പോര്‍ട്ട് പ്രചരിക്കുന്നത്.

10 കോടി വായ്‌പയെടുത്താണത്രെ മീന ഈ വീട് 20 വർഷം മുൻപ് പണിതത്. വലിയ ഗേറ്റിട്ട കോമ്പൗണ്ടിനുള്ളിൽ സുരക്ഷിതമായി കുടികൊള്ളുന്ന വീടാണിത്. നിറയെ തണൽ മരങ്ങൾ വരിത്തീർത്ത വഴിക്കരികിൽ നിലകൊള്ളുന്ന വീടിന്റെ മനോഹാരിതയിൽ ആകൃഷ്ടരായാണ് വിദേശദമ്പതികൾ ഈ വീടിന് 100 കോടി രൂപ വാഗ്ദാനം ചെയ്തത്. ഏറെ നാളായി ഈ ദമ്പതികള്‍ ഈ വിട് സ്വന്തമാക്കാന്‍ മോഹിച്ചിരുന്നു. എന്നാ‍ല്‍ നടി മീന ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

അടുത്ത മാസം ദൃശ്യം മൂന്നാം ഭാഗം റിലീസിന് തയാറെടുക്കുന്നതിനിടെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ദൃശ്യം 3 റിലീസ് ചെയ്യുക.

ചെന്നൈ നഗരത്തിലെ മീനയുടെ വീട് കേരള ശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. ഉള്ളിൽ നല്ല നിലയിൽ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലെ നിർമിതിയാണ് ഈ വീടിന്റെ പ്രത്യേകത. ഇവിടെ ഏറ്റവും പ്രയാസമേറിയ ഘടകം വീടിന്റെ ചുറ്റുമുള്ള ഗാർഡനിങ് ആണ്.

മീനയുടെ വീട് പണം നോക്കാതെ കോടികൾ പൊടിച്ച് അമേരിക്കയില്‍ നിന്നുള്ള വിദേശ ദമ്പതികൾ ആണ് വാങ്ങിയത്. 100 കോടിക്കായിരുന്നു കച്ചവടം എന്നും റിപ്പോര്‍ട്ടുണ്ട്. ഈ വീട് മീന 20 വർഷം മുൻപ് ബാങ്ക് വായ്‌പ്പ എടുത്ത ശേഷം നിർമിച്ചതെന്ന് പറയപ്പെടുന്നു. തടിയിൽ കൊത്തിയെടുത്ത തൂണുകൾ, വിശാലമായ അങ്കണം, കൊട്ടാരം പോലത്തെ ഡിസൈൻ എന്നിവയാണ് വീടിന്റെ പ്രധാന സവിശേഷത. മീന, ഭർത്താവ് സാഗർ, മകൾ നൈനിക എന്നിവർ ഒന്നിച്ചു താമസിച്ച വീടാണിത്.



By admin