
ന്യൂദല്‍ഹി::ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികളും നേടിയ അവസാനചിത്രം പുറത്തുവന്നതോടെ 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആകെ മത്സരിച്ച 100 സീറ്റുകളില്‍ 89ലും ബിജെപി വിജയിച്ചു.
രണ്ടാമതാണ് നിതീഷ് കുമാറിന്റെ ജനതാദള്‍. ആകെ മത്സരിച്ച 100 സീറ്റുകളില്‍ 85 സീറ്റുകളാണ് ജെഡിയു നേടിയത്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി ആകെ മത്സരിച്ച 143സീറ്റുകളില്‍ ആകെ 25 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ആര്‍ജെഡി ഏറ്റുവാങ്ങിയത്.
കോണ്‍ഗ്രസാണ് ആകെ ഇല്ലാതായത്. ആകെ മത്സരിച്ച 61 സീറ്റുകളില്‍ ആകെ വിജയിച്ചത് ആറ് സീറ്റുകളില്‍ മാത്രം. ആര്‍ജെഡി-കോണ്‍ഗ്രസ്-വിഐപി പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണി ആകെ 243 സീറ്റുകളില്‍ മത്സരിച്ചിട്ടും 50 സീറ്റുകള്‍ പോലും വിജയിക്കാനായില്ല. വെറും 34 സീറ്റുകളില്‍ മാത്രമാണ് ഇവര്‍ വിജയിച്ചത്.
അതേ സമയം മുന്‍ മന്ത്രിയായിരുന്ന അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജിപി ആകെ മത്സരിച്ച 29 സീറ്റുകളില്‍ 19 സീറ്റുകളില്‍ വിജയിച്ചു. 2020ല്‍ ലാലുപ്രസാദ് യാദവിനൊപ്പം നിന്ന ചിരാഗ് പാസ്വാന്‍ ഇക്കുറി വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചുവരികയായിരുന്നു.
എഐഎംഐഎം ആകെ മത്സരിച്ച 29 സീറ്റുകളില്‍ അഞ്ചിടത്ത് വിജയിച്ചു എന്നത് അതിന്റെ നേതാവ് അസദൂദ്ദീന്‍ ഒവൈസിക്ക് ആഹ്ളാദിക്കാവുന്ന കാര്യമാണ്. ആകെ 33 സീറ്റുകളില്‍ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗതികേട് പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേടാനായത്. സിപിഐ എംഎല്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎം ഒരിടത്ത് വിജയിച്ചു. സിപിഐയാകട്ടെ വട്ടപ്പൂജ്യമായി മാറി.
എന്‍ഡിഎയുടെ ഭാഗമായ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച്എഎം) ആകെ മത്സരിച്ച ആറ് സീറ്റുകളില്‍ അഞ്ചിടത്ത് വിജയിച്ചു.