• Sat. Nov 30th, 2024

24×7 Live News

Apdin News

100 years of Kottayam Pauraprabha | കോട്ടയത്തെ പൗരപ്രഭക്ക് 100 വര്‍ഷം

Byadmin

Nov 30, 2024


കോട്ടയത്ത് നിന്ന് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന രാഷ്ട്രീയ ദ്വൈവാരികയായ പൗരപ്രഭയെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 1 ന് അങ്ങനെ പൗരപ്രഭക്ക് 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

kottayam

കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ മദ്രാസ് ഗവണ്‍മെന്റ്, പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റ്,ബണ്ടില്‍ നമ്പര്‍ 1 സീരിയല്‍ നമ്പര്‍ 25, എന്ന റെക്കോര്‍ഡ് എന്ന ഫയലില്‍ കോട്ടയത്ത് നിന്ന് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന രാഷ്ട്രീയ ദ്വൈവാരികയായ പൗരപ്രഭയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജ് ചരിത്രവിഭാഗം മുന്‍മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഈ രേഖ ശ്രദ്ധയില്‍പ്പെട്ടത്.

ഈ ഫയലില്‍ പ്രധാനമായും രണ്ട് രേഖകളാണ് ഉള്ളത്. ഒന്നാമത്തെ രേഖ 1925 ഏപ്രില്‍ 10 ന് പൗരപ്രഭയുടെ പ്രൊപ്രൈറ്റര്‍ മദ്രാസിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സെക്രട്ടറിക്കയച്ച കത്താണ്. കത്തില്‍ പൗരപ്രഭ എന്ന പ്രസിദ്ധീകരണത്തിന് എഡിറ്റേഴ്സ് ടേബിള്‍ പ്രിവില്യേജസ് കിട്ടിയതായി അറിയിക്കുന്നു. സാധാരണ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് പത്രങ്ങള്‍ക്ക് എഡിറ്റേഴ്സ് പ്രിവില്യേജസ് ലഭിക്കുക. എന്നാല്‍ പൗരപ്രഭക്ക് ഒരു വര്‍ഷമാകുമ്പോഴേക്ക് ഈ സ്ഥാനം തിരുവിതാംകൂര്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ട് കഴിയുന്നത്ര വേഗത്തില്‍ മലബാറിലും പൗരപ്രഭക്ക് എഡിറ്റേഴ്സ് പ്രിവില്യേജസ് അനുവദിക്കണമെന്ന് പ്രൊപ്രൈറ്റര്‍ അഭ്യര്‍ത്ഥിക്കുന്നതാണ് ആദ്യത്തെ രേഖ.

(എഡിറ്റേഴ്സ് പ്രിവില്യേജസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പത്രപ്രവര്‍ത്തകര്‍ക്കുള്ള ചില അവകാശങ്ങളാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് അവരുടെ വാര്‍ത്തയുടെ ഉറവിടം സംരക്ഷിക്കാനും കോടതിയില്‍ വാര്‍ത്തയുടെ ഉറവിടത്തിന്റെ രഹസ്യാത്മകഥ സൂക്ഷിക്കാനുമുള്ള അവകാശമാണ്)

ഈ ഫയലിലെ മറ്റൊരു രേഖ 1924 ഡിസംബര്‍ 1 ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ചീഫ് സെക്രട്ടറി ആര്‍.കൃഷ്ണപ്പിള്ള, പൗരപ്രഭയുടെ പ്രൊപ്രൈറ്റര്‍ ഇസഡ് എം പാറേട്ടിനയച്ച കത്താണ്. കത്തില്‍ പൗരപ്രഭക്ക് എഡിറ്റേഴ്സ് പ്രിവില്യേജസ് അനുവദിച്ച കാര്യം പ്രൊപ്രൈറ്ററെ അനുവദിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 1 ന് അങ്ങനെ പൗരപ്രഭക്ക് 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.



By admin