ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ മെഡിക്കല്‍ കോളേജില്‍ സീറ്റുകള്‍ കൂടും. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റും വരും. ഇതിനൊപ്പം ഐഐടി, എഐ വിദ്യാഭ്യാസം എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിനായി 500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. നിര്‍മ്മിതബുദ്ധി വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഫോര്‍ എക്‌സലന്‍സും പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂട്ടുമെന്നും പറഞ്ഞു.
ഐഐടി പറ്റ്‌ന വികസിപ്പിക്കുമെന്നതാണ് മറ്റൊരു വലിയ പ്രഖ്യാപനം. എല്ലാ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷനും ബീഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജിയും പ്രഖ്യാപനത്തിലുണ്ട്.