• Thu. Oct 22nd, 2026

24×7 Live News

Apdin News

101 വർഷം പിന്നിട്ട സംഘത്തിനൊപ്പം ഗണവേഷം ധരിച്ച മുത്തച്ഛനും , കുഞ്ഞുമക്കളും ; ചിത്രം പങ്ക് വച്ച് പ്രശാന്ത് ശിവൻ

Byadmin

Oct 22, 2026


 

കൊച്ചി : അച്ഛനും , മക്കൾക്കുമൊപ്പം ആർ എസ് എസ് വിജയദശമി പഥസഞ്ചലനത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാവ് പ്രശാന്ത് ശിവന്റെ ചിത്രം വൈറലാകുന്നു . പ്രായമായ പിതാവും, കുഞ്ഞുമക്കളും ഗണവേഷം ധരിച്ച് നിൽക്കുന്ന ചിത്രം പ്രശാന്ത് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് .

‘ അച്ഛന്റെ അനുഗ്രഹം… മക്കളുടെ ആത്മവിശ്വാസം… മൂന്ന് തലമുറകളെ കോർത്തിണക്കുന്ന സാംസ്കാരിക ഐക്യം!
ശതാബ്ദി പിന്നിട്ടിട്ടും ജ്വലിക്കുന്ന ആദർശദീപം — രാഷ്‌ട്രീയ സ്വയംസേവക സംഘം!
തലമുറകളിലൂടെ പകരുന്ന സംസ്കാരം… കാലങ്ങൾക്കപ്പുറവും തുടരുന്ന സേവനപഥം ‘ എന്ന കുറിപ്പോടെയാണ് പ്രശാന്ത് ശിവൻ ചിത്രം പങ്ക് വച്ചിരിക്കുന്നത് .

നൂറ് വർഷങ്ങൾ പിന്നിടുന്ന സംഘത്തിനൊപ്പം പുതിയ തലമുറ കൈപിടിച്ച് വളരുന്നതും , അനുഗ്രഹാശിസുകളുമായി പഴയ തലമുറ ഒപ്പം നിൽക്കുന്നതും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത് .

By admin