• Sat. Mar 1st, 2025

24×7 Live News

Apdin News

14-month-long-legal-battle-women-gets-back-seized-heavy-magalsutra-alias-thali-chain-and-other-gold-ornaments-from-chennai-customs-1-march-2025 | ‘കസ്റ്റംസിന്റെ അപ്പീലും തള്ളി’, യുവതിക്ക് തിരിച്ച് കിട്ടിയത് 11 പവന്റെ താലിമാല അടക്കം 36 പവൻ ആഭരണം

Byadmin

Mar 1, 2025


മദ്രാസ് ഹൈക്കോടതിയിലെ ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ചയാണ് ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്ന് ചെന്നൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവച്ച 11 പവന്റെ താലിമാല അടക്കമുള്ള ആഭരണം കൈമാറിയത്.

14 months, customs

11 പവന്റെ താലിമാല 14മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കസ്റ്റംസിൽ നിന്ന് തിരികെ നേടി ശ്രീലങ്കൻ സ്വദേശി. മദ്രാസ് ഹൈക്കോടതിയിലെ ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ചയാണ് ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്ന് ചെന്നൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവച്ച 11 പവന്റെ താലിമാല അടക്കമുള്ള ആഭരണം കൈമാറിയത്. സാംസ്കാരിക മൂല്യങ്ങളോടും എല്ലാ മതവിഭാഗങ്ങളുടെ ആചാരങ്ങളോടും ബഹുമാനം കാണിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി എത്തിയത്.

ഫെബ്രുവരി 14നായിരുന്നു യുവതിക്ക് അനുകൂലമായ കേസിൽ വിധി വന്നത്. വെള്ളിയാഴ്ച യുവതിയുടെ ബന്ധുക്കളെത്തിയാണ് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത്. ചെന്നൈയിലെ കസ്റ്റംസ് വിഭാഗം 11 പവന്റെ താലി മാല അടക്കം 36 പവൻ സ്വർണാഭരണങ്ങളാണ് പരാതിക്കാരിയുടെ കുടുംബത്തിന് കൈമാറിയത്. 2023 ഡിസംബർ 30നാണ് കേസിന് ആസ്പദമായ സംഭവങ്ങളുണ്ടാവുന്നത്. ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കും ഒപ്പമാണ് ശ്രീലങ്കൻ സ്വദേശിയായ താനുഷിക ചെന്നൈയിൽ വിവാഹ ശേഷം എത്തുന്നത്. ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്.

ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. അതേസമയം വിവാഹിതരായ സ്ത്രീകൾ സംസ്കാരിക ശൈലി അനുസരിച്ച് തൂക്കം കൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പതിവാണെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങൾ മാനിക്കണമെന്നും കോടതി വിശദമാക്കുകയായിരുന്നു.



By admin