• Fri. Nov 21st, 2025

24×7 Live News

Apdin News

140 എംഎൽഎമാരും എന്റേതാണെന്ന് ഡികെ ശിവകുമാർ : കുടുക്കിൽപ്പെട്ട് കോൺഗ്രസ്

Byadmin

Nov 21, 2025



ബെംഗളൂരു ; കർണാടകയിൽ പാർട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, പരസ്യമായി പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ . 140 എംഎൽഎമാരും തന്റേതാണെന്നും, ഒരു ഗ്രൂപ്പ് രൂപീകരിക്കുക എന്നത് തന്റെ സ്വഭാവമല്ല എന്നുമാണ് ഡികെ ശിവകുമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നൽകിയ വിശദീകരണം.

ചില എംഎൽഎമാരുടെ ഡൽഹി സന്ദർശനം ഏതെങ്കിലും രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെയോ വിഭാഗീയതയുടെയോ ലക്ഷണമല്ലെന്നും, മന്ത്രിസഭാ വികസനത്തിന് മുമ്പ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത് സാധാരണ രാഷ്‌ട്രീയ രീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.”മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. മന്ത്രിയാകുന്നത് എല്ലാവരുടെയും അവകാശമാണ്, അതിനാൽ എംഎൽഎമാർ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത് തികച്ചും സാധാരണമാണ്. ഞങ്ങൾക്ക് ആരെയും തടയാൻ കഴിയില്ല,” ശിവകുമാർ വ്യക്തമാക്കി. അതേസമയം പരിശ്രമമുള്ളിടത്ത് ഫലമുണ്ട്; ഭക്തിയുള്ളിടത്ത് ദൈവമുണ്ടെന്ന് മറ്റൊരു പോസ്റ്റും ശിവകുമാർ പങ്ക് വച്ചു .

അതേസമയം ബീഹാർ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കർണാടകയിലെ പൊട്ടിത്തെറിയും കോൺഗ്രസിനെ ഉലയ്‌ക്കുകയാണ്.

By admin