• Wed. Dec 31st, 2025

24×7 Live News

Apdin News

149-ാമത് മന്നംജയന്തി ആഘോഷങ്ങള്‍ നാളെ തുടങ്ങും

Byadmin

Dec 31, 2025



ചങ്ങനാശ്ശേരി: പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് 149-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ നാളെ തുടങ്ങും. പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയില്‍ എത്തിച്ചേരും.

നാളെ രാവിലെ ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.30-ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനം. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും.

ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി. വൈകീട്ട് 6.30-ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒന്‍പതിന് മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴല്‍ക്കൂത്ത്.

മന്നം ജയന്തി ദിനമായ രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നാഗസ്വരക്കച്ചേരിയും. രാവിലെ 8.30-ന് സാന്ദ്രാനന്ദലയം. 11-ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.

എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം ആശംസിക്കും. ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള നന്ദി പറയും.

 

By admin