തൃശൂര്‍: പെരിങ്ങോട്ടുകര സ്വദേശിയായ 15കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ലഹരിക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര താന്ന്യം വിയ്യത്ത് സെമീം (20), കരുവന്നൂര്‍ പുത്തന്‍തോട് പേയില്‍ വീട്ടില്‍ അഭിജിത്ത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി കൂട്ടുകൂടരുതെന്ന് തന്റെ സുഹൃത്തുക്കളോട് 15കാരന്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
സാധനങ്ങള്‍ വാങ്ങാനായി കടയില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയെ മോട്ടോര്‍സൈക്കിളില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ കുട്ടിയെയും അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടിക്ക് ഇടത് കണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ട്. പ്രതികളിലൊരാളായ അഭിജിത്ത് രണ്ട് അടിപിടിക്കേസുകളിലും ലഹരി കേസിലും അടക്കം പ്രതിയാണ്.