
ലക്നൗ : 15 വയസ്സുകാരിയെ പീഡിപ്പിച്ച ഇസ്ലാം പണ്ഡിതൻ മൗലാന ഇർഫാൻ ഉൽ ഖാദ്രി ഒളിവിൽ . ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം . പോലീസ് മൗലാനയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൗലാന തന്റെ വീടിന്റെ രണ്ടാം നിലയിൽ അനധികൃത മദ്രസ നടത്തിവരികയായിരുന്നു
.40 പെൺകുട്ടികൾ മദ്രസയിൽ പഠിക്കുന്നുണ്ടായിരുന്നു. ലഖിംപൂർ-ഖേരി നിവാസിയായ പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്. തനിച്ചായിരുന്നപ്പോൾ മൗലാന തന്നെ പീഡിപ്പിച്ചുവെന്നും ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ഈ മാസം നാലിനായിരുന്നു സംഭവം . പെൺകുട്ടി തന്നെയാണ് വിവരം മൊബൈൽ ഫോണിൽ നിന്ന് തന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചത്.
വിവരം ലഭിച്ചയുടനെ വീട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും മൗലാനയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങി. മൗലാനയ്‌ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.