കോട്ടക്കലില്‍ വില്‍പനക്കെത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ സദന്‍ദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.
കോട്ടക്കല്‍ പുത്തൂര്‍ ജങ്ഷനില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. സംഗീത്, കോട്ടക്കല്‍ സബ് ഇന്‍സ്പക്ടര്‍ റഷാദ് അലി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലീസും ജില്ലാ ഡാന്‍സാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.