• Wed. Apr 16th, 2025

24×7 Live News

Apdin News

170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ

Byadmin

Apr 15, 2025


ഡെറാഡൂൺ: മദ്രസകൾക്കെതിരായ നടപടികൾ ശക്തമാക്കി ഉത്തരാഖണ്ഡ് സർക്കാർ. 170 മദ്രസകളാണ് സമീപ ദിവസങ്ങളിൽ സർക്കാർ അടച്ചുപൂട്ടി സീൽ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെയോ ഉത്തരാഖണ്ഡ് മദ്രസാ ബോർഡിന്റെയോ അംഗീകാരമില്ലാതെ പ്രവർത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയത് .

ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിന്റെ ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ഇതിൽ പല മദ്രസകൾക്കും രജിസ്‌ട്രേഷനില്ലെന്നും കണ്ടെത്തിയെന്നും ഏഴ് മദ്രസകൾ സീൽ ചെയ്‌തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ പേരിൽ കുട്ടികളെ കടുത്ത മതചിന്തകളിലേക്ക് നയിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. മദ്രസകൾ അടച്ചുപൂട്ടിയത് ചരിത്രപരമായ ചുവടുവയ്‌പ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ധംസിങ് നഗർ, ബൻഭുൽപുര തുടങ്ങിയ മേഖലകളിൽ നിരവധി മദ്രസകൾ അടച്ചുപൂട്ടിയിട്ടുണ്ട്. മറ്റു മദ്രസകൾക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

 



By admin