ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. അനില്‍ അംബാനി ഓഗസ്റ്റ് 5 ന് ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് നടപടി. മൂന്ന് ദിവസങ്ങളിലായി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 35 ഓളം ഇടങ്ങളിലും 50 സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. 25 പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അംബാനിയെ വിളിപ്പിച്ചിരിക്കുന്നത്