• Wed. Apr 23rd, 2025

24×7 Live News

Apdin News

179-year-old-historic-us-university-limestone-faces-potential-closure-amid-budget-shortfall | സാമ്പത്തിക പ്രതിസന്ധി; 179 വർഷം പഴക്കമുള്ള പഴക്കമുള്ള സർവ്വകാലാശാല അടച്ചുപൂട്ടാൻ നീക്കം

Byadmin

Apr 22, 2025


സർവകലാശാലയിലെ പ്രവർത്തനങ്ങൾ തുടരാൻ 6 മില്യൺ ഡോളർ ആണ് ആവശ്യമായി വരുന്നത്.

us,university

യുഎസിലെ 179 വർഷം പഴക്കമുള്ള പഴക്കമുള്ള സർവ്വകാലാശാല സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചു പൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സൗത്ത് കരോലിനയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പസിദ്ധമായ ലൈംസ്റ്റോൺ സർവകലാശാലയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. സർവകലാശാലയിലെ പ്രവർത്തനങ്ങൾ തുടരാൻ 6 മില്യൺ ഡോളർ ആണ് ആവശ്യമായി വരുന്നത്.

ക്യാമ്പസിൽ ക്ലാസുകൾ നൽകുന്നതിന് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഏപ്രിൽ 16 ന് സർവ്വകലാശാല പ്രഖ്യാപിച്ചിരുന്നു. സൗത്ത് കരോലിനയിലെ ആദ്യത്തെ വനിതാ കോളജായ ലൈംസ്റ്റോൺ 1845-ൽ ആണ് സ്ഥാപിതമായത്. ഇപ്പോഴത്തെ സെമസ്റ്ററിനപ്പുറത്തേക്ക് പ്രവർത്തിക്കാൻ സർവ്വകലാശാലക്ക് 6 മില്യൺ ഡോളറിന്റെ അടിയന്തര നിക്ഷേപം ആവശ്യമാണെന്നാണ് റിപ്പോർട്ട്. ഈ പണം സ്വരൂപിക്കാനായില്ലെങ്കിൽ ക്ലാസുകൾ പൂർണമായും ഓണ്‍ലൈനാക്കുകയോ, ട്രസ്റ്റി ബോർഡ് പൂർണ്ണമായും അടച്ചുപൂട്ടുകയോ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നാണ് വ‍ൃത്തങ്ങൾ പറയുന്നത്.

സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകാൻ 20 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി സർവകലാശാല “ദി നെക്സ്റ്റ് 175” ഫണ്ട്‌റൈസിംഗ് കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. നിലവിൽ അടച്ചു പൂട്ടൽ പോലൊരു കടുംകൈ അധികൃതർ സ്വീകരിച്ചാൽ 1000 വിദ്യാർത്ഥികളെയും, 300 ഓളം ഫാക്കൽറ്റി അംഗങ്ങളെയും ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.



By admin