• Wed. Apr 2nd, 2025

24×7 Live News

Apdin News

18-year-old-man-suicide-police-custody-kalpetta | കല്‍പ്പറ്റയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയിില്‍ തൂങ്ങിമരിച്ച നിലയില്‍

Byadmin

Apr 1, 2025


man, suicide, police, custody

കൽപറ്റ : പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്. ഏതാനും ദിവസം മുൻപ് മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കൽപറ്റ പൊലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെൺകുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താൽക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശുചിമുറിയിൽ പോയ ഗോകുൽ തിരിച്ചുവരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.



By admin