ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലുപേര്‍ മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പത്തനംതിട്ടയിലെ മറ്റൊരു പോക്‌സോ കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന യുവാവ് ഈ കേസിലും പ്രതിയാണ്.
പത്തനംതിട്ട: പതിനെട്ടുകാരിയെ മൂന്നുവര്‍ഷമായി നിരന്തര ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ ഇതുവരെ അറസ്‌റ്റിലായത് 20 പേര്‍. മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി ആറ് പോക്‌സോ കേസുകളാണു രജിസ്‌റ്റര്‍ ചെയ്‌തത്.
പത്തനംതിട്ട സ്‌റ്റേഷനില്‍ മൂന്ന് കേസുകളിലായി ഒമ്പതുപേരെയും റാന്നിയിലെ കേസില്‍ ആറുപേരെയും ഇലവുംതിട്ടയില്‍ രണ്ട് കേസുകളിലായി അഞ്ചുപേരെയുമാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളില്‍ മൂന്നുപേര്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷം വിദ്യാര്‍ഥികളാണ്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലുപേര്‍ മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പത്തനംതിട്ടയിലെ മറ്റൊരു പോക്‌സോ കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന യുവാവ് ഈ കേസിലും പ്രതിയാണ്.
കൊന്നമൂട് പരാലില്‍ വീട്ടില്‍ ഷംനാദ് (20), വെച്ചൂച്ചിറ പോളിടെക്‌നിക്കിലെ ബയോമെഡിക്കല്‍ വിദ്യാര്‍ഥി പേട്ട പുതുപ്പറമ്പില്‍ അഫ്‌സല്‍ റഹിം (21), സഹോദരന്‍ ആഷിഖ് റഹിം (20), എറണാകുളത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിങ്ങിനു പഠിക്കുന്ന കടമ്മനിട്ട അമാംപാറക്കല്‍ നിധിന്‍ പ്രസാദ് (21), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ പ്രമാടം കൊമ്പില്‍ കിഴക്കേതില്‍ അഭിനവ് (18), വാഴമുട്ടം ഇൗസ്‌റ്റ് കൈലാസത്തില്‍ കാര്‍ത്തിക് (18), പീഡനങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്
പീഡനങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത് കൗണ്‍സലിങ്ങില്‍
പതിനേഴുകാരന്‍, കുലശേഖരപതി കൊച്ചുപുരയിടത്തില്‍ കണ്ണപ്പന്‍ (സുധീഷ്-27), താഴെവെട്ടിപ്പുറം ആനപ്പാക്കല്‍ വീട്ടില്‍ നിഷാദ് (അപ്പു-31) എന്നിവരാണ് അറസ്‌റ്റിലായത്. ഷംനാദ്, കണ്ണപ്പന്‍, നിഷാദ് എന്നിവര്‍ മീന്‍ കച്ചവടക്കാരാണ്.
ആഷിഖ് പഠനത്തിനൊപ്പം കോളജ് ജങ്‌ഷനിലെ വര്‍ക്ക് ഷോപ്പിലും ജോലി ചെയ്യുന്നു. അഫ്‌സല്‍ 2022-ലും കഴിഞ്ഞവര്‍ഷവും രജിസ്‌റ്റര്‍ ചെയ്‌ത വധശ്രമക്കേസുകളില്‍ പ്രതിയാണ്. ഇതില്‍ ഒരു കേസില്‍ ആഷിഖും കൂട്ടുപ്രതിയാണ്. പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ 2022-ല്‍ രജിസ്‌റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി സ്‌റ്റേഷനുകളില്‍ 2014-ലെ രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു.അരവിന്ദ് (23), അനന്ദു പ്രദീപ് (24), ബി. വിഷ്‌ണു (24), ദീപു പി. സുരേഷ് (22), ബിനു കെ. ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് റാന്നി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും. ഇലവുംതിട്ടയില്‍ അറസ്‌റ്റിലായ അഞ്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുള്ള കേസുകളുടെ അനേ്വഷണച്ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനാണ്. രണ്ടാമത്തെ പോക്‌സോ കേസ് ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്‌ടര്‍ ടി.കെ. വിനോദ് കൃഷ്‌ണനാണ് അന്വേഷിക്കുന്നത്.
കൗണ്‍സലിങ്ങിലാണ് ലൈംഗികപീഡനങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇലവുംതിട്ടയില്‍ പിടിയിലായ സുബിനാണ് പ്രണയം നടിച്ച് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയശേഷം സുബിന്‍ 16-ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് കൂട്ടുകാര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തു. റാന്നിയില്‍ കസ്‌റ്റഡിയിലുള്ള പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.