• Fri. Mar 14th, 2025

24×7 Live News

Apdin News

19-year-old-boy-arrested-with-two-kg-of-ganja-in-idukki- | ഇടുക്കിയില്‍ സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; ഐടിഐ വിദ്യാർത്ഥി പിടിയില്‍

Byadmin

Mar 14, 2025


uploads/news/2025/03/769575/arrest.gif

photo – facebook

ഇടുക്കി: രണ്ട് കിലോ കഞ്ചാവുമായി 19 കാരൻ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാർത്ഥിയാണ് ഇയാൾ. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്.

അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്സൈസ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജറാക്കി റിമാന്‍റ് ചെയ്യും



By admin