റഷ്യ: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട 1972ലെ ലോക ചെസ് കിരീടത്തിനായി നടന്ന പോരാട്ടത്തിലെ ഹീറോ ആയിരുന്നു റഷ്യയുടെ ബോറിസ് സ്പാസ്കി. കാരണം അദ്ദേഹം അജയ്യനാണെന്നാണ് റഷ്യക്കാര്‍ വിശ്വസിച്ചിരുന്നത്. വേണമെന്ന് വെച്ചാല്‍ മാത്രമേ ബോറിസ് സ്പാസ്കി തോല്‍ക്കുകയുള്ളൂ എന്നാണ് സാധാരണ റഷ്യക്കാര്‍ വിശ്വസിച്ചത്.
അതുകൊണ്ട് 1972ല്‍ തന്റെ ലോകചെസ് കിരീടം നിലനിര്‍ത്താന്‍ അദ്ദേഹം അമേരിക്കന്‍ ചെസ് താരമായ ബോബി ഫിഷറുമായി മത്സരിക്കുമ്പോള്‍ വിജയം ബോറിസ് സ്പാസ്കിക്കായിരിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. മാത്രമല്ല, അക്കാലത്ത് റഷ്യയും അമേരിക്കയും തമ്മില്‍ ശീതയുദ്ധം നിലനിന്ന കാലമാണ്. ഓരോ രംഗത്തും തങ്ങളാണ് മികച്ചവരെന്ന് തെളിയിക്കാന്‍ റഷ്യയും അമേരിക്കയും പോരാടുന്ന കാലം. ഇവിടെ റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും വിജയം ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ലോകമാകെ ഈ ചെസ് പോരാട്ടം ചര്‍ച്ച ചെയ്യപ്പെട്ടു.
ഈ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യനായ ബോറിസ് സ്പാസ്കിയെ ബോബി ഫിഷന്‍ 12.5-8.5 പോയിന്‍റുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു. റഷ്യ-അമേരിക്ക യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ചെസ് പോരാട്ടത്തില്‍ റഷ്യ തോല്ക്കുകയായിരുന്നു. അതോടെ ചെസ്സില്‍ റഷ്യയുടെ മേധാവിത്വം തകരുകയായിരുന്നു. അമേരിക്ക ചെസ്സിലെ പുതിയ ശക്തിയായി ഉയര്‍ന്നുവന്നു.
അന്ന് പക്ഷെ തോല്‍വി ഏറ്റുവാങ്ങിയ ബോറിസ് സ്പാസ്കിയോട് റഷ്യ ക്ഷമിച്ചില്ല. മനപൂര്‍വ്വം അദ്ദേഹം ബോബി ഫിഷറിനോട് തോറ്റുകൊടുക്കുകയായിരുന്നു എന്ന ആരോപണം വന്നു. റഷ്യക്കാര്‍ ബോറിസ് സ്പാസ്കിയെ പുച്ഛിച്ചു. വിമര്‍ശിച്ചു. അതുവരെ ദൈവം പോലെ കണ്ടിരുന്ന റഷ്യക്കാരുടെ ഈ അവഗണന പൊതുവേ വികാരജീവിയായ ബോറിസ് സ്പാസ്‍കിയെ തകര്‍ത്തു. മായാണ് വിശേഷിപ്പിച്ചിരുന്നത്. ഇതോടെ റഷ്യയുടെ ചെസ്സിലെ ആധിപത്യം അവസാനിക്കുകയായിരുന്നു. എന്നാല്‍ ചെസ്സിന്റെ ആരാധകരായ റഷ്യക്കാര്‍ ബോറിസ് സ്പാസ്കി എതിരാളിയായ അമേരിക്കക്കാരന്‍ ബോബി ഫിഷറിനോട് തോറ്റുകൊടുക്കുകയായിരുന്നു എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ബോറിസ് സ്പാസ്കിയുടെ മനസ്സ് വേദനിച്ചു. വിമര്‍ശനം കടുത്തപ്പോള്‍ അദ്ദേഹം തന്റെ ജന്മനാടായ റഷ്യ വിട്ടുപോകാന്‍ തീരുമാനിച്ചു. 1972ല്‍ അനുമതി ചോദിച്ചെങ്കിലും 1976ല്‍ മാത്രമാണ് അദ്ദേഹത്തിന് റഷ്യവിട്ട് ഫ്രാന്‍സില്‍ പോകാന്‍ അനുമതി ലഭിച്ചത്. ഇതിനോടകം ബോറിസ് സ്പാസ്കി ചെസ്സില്‍ നിന്നും ഏറെ സമ്പാദിച്ചിരുന്നു. അങ്ങിനെ അദ്ദേഹം റഷ്യ വിട്ട് ഫ്രാന്‍സില്‍ ചേക്കേറി. പക്ഷെ മനസ്സില്‍ നിറയെ റഷ്യയുടെ ഗന്ധവും സംസ്കാരവും പേറിയിരുന്ന ബോറിസ് സ്പാസ്കിക്ക് ഫ്രാന്‍സിലെത്തിയപ്പോഴാണ് ജന്മനാടിന്റെ വില മനസ്സിലായത്. അതോടെ അദ്ദേഹം വീണ്ടും റഷ്യയിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ ദിവസമാണ് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി തന്റെ 88ാം വയസില്‍ അന്തരിച്ചത്. ഈ മരണം വീണ്ടും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പലരും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടമായ ബോറിസ് സ്പാസ്കി- ബോബി ഫിഷര്‍ മത്സരത്തെ ഓര്‍മ്മിച്ചു. ഇതേക്കുറിച്ച് ഒരു മികച്ച സിനിമ തന്നെ പുറത്തിറങ്ങിയിരുന്നു. പേര് പോണ്‍ സാക്രിഫൈസ്. കാലാളിനെ ബലികൊടുക്കല്‍. എഡ്വേർഡ് സ്വിക്ക് സംവിധാനം ചെയ്ത ഈ സിനിമയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
1969 മുതല്‍ 1972 വരെ ലോക ചാമ്പ്യനായിരുന്നു ബോറിസ് സ്പാസ്കി. ലോക ചാമ്പ്യനാകാന്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്യുകയും ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായി മാറിയ സ്പാസ്‌കിക്ക് അത് മറക്കാനാവുന്ന നേട്ടമായിരുന്നില്ല. 1969ല്‍ പെട്രോസിയന്‍ എന്ന ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന ലോകം വിശ്വസിച്ച പ്രതിരോധത്തിന്റെ കളിക്കാരനെ തോല്‍പിച്ചാണ് സ്പാസ്കി ലോകചാമ്പ്യനായത്. 1969–-1972ൽ പത്താമത്തെ ലോകചാമ്പ്യനായിരുന്നു. 1962 മുതൽ 1978വരെ സോവിയറ്റ് യൂണിയനെ ചെസ് ഒളിമ്പ്യാഡിൽ പ്രതിനിധീകരിച്ചു. 1976ൽ ഫ്രാൻസിലേക്ക് കുടിയേറിയെങ്കിലും 2012ൽ റഷ്യയിൽ തിരിച്ചെത്തി.
18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം 19ാം വയസില്‍ 1956ലാണ് പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചത്.