• Sun. Apr 20th, 2025

24×7 Live News

Apdin News

200-rupees-was-not-paid-to-buy-the-puppy-son-kills-old-mother | നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ കൊടുത്തില്ല; വൃദ്ധ മാതാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ

Byadmin

Apr 19, 2025


mother

ഛത്തീസ്​ഗഢ്: നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയല്ലെന്നാരോപിച്ച് അമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. ഇയാളുടെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്പുരിലാണ് ഈ അതിദാരൂണമായ സംഭവം ഉണ്ടായിരിക്കുന്നത്.45കാരനായ പ്രദീപ് ദേവഗണ്‍ ആണ് അമ്മ ഗണേഷ് ദേവിയെ കൊലപ്പെടുത്തിയത്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന്‍റെ ഭാര്യ രാമേശ്വരി ചികിത്സയില്‍ തുടരുകയാണ്.അച്ഛൻ ചെയ്ത ഈ ക്രൂരത മകൻ വീട്ടിൽവെച്ച് നേരിട്ട് കാണുകയായിരുന്നു. കൊലപാതക സമയം അച്ഛനെ തള്ളിമാറ്റി വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍ക്കാരോട് കുട്ടി വിവരം പറയുകയായിരുന്നു.

സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഗണേഷ് ദേവി മരിച്ചിരുന്നു.തൊട്ടുപിന്നാലെ പ്രദീപ് സ്ഥലം വിടുകയായിരുന്നു. അതേസമയം പ്രദീപ് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു അയൽക്കാർ പൊലീസിനോട് പറഞ്ഞു.ഓട്ടോറിക്ഷ ഡ്രൈവറായ പ്രദീപിന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ചുറ്റികകൊണ്ട് അടിയേറ്റ രാമേശ്വരി അപകടനില തരണം ചെയ്തെന്നാണ് വിവരം. ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.



By admin