• Thu. Sep 18th, 2025

24×7 Live News

Apdin News

2002ല്‍ ഗോധ്ര കലാപത്തിന് ശേഷം മോദിയെ കപില്‍ സിബല്‍ പുറത്താക്കാന്‍ ശ്രമിച്ചു, 23 വര്‍ഷം കഴിഞ്ഞു, മോദി മൂന്ന് തവണ പ്രധാനമന്ത്രിയായി

Byadmin

Sep 18, 2025



ന്യൂദല്‍ഹി: മോദിയുടെ 75ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് കപില്‍ സിബലിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയരുകയാണ്. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗോധ്ര കലാപം നടന്നത്. അന്ന് മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ച വ്യക്തിയാണ് കപില്‍ സിബല്‍. അന്ന് കേന്ദ്ര നിയമമന്ത്രികൂടിയായിരുന്നു കപില്‍ സിബല്‍.

ഗുജറാത്ത് കലാപത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മോദി ശക്തമായി നേരിട്ടു. പിന്നീട് മോദി 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതോടെ മോദിയെ പ്രധാനമന്ത്രിയാക്കാതിരിക്കാന്‍ വന്‍ പ്രചാരണത്തിലും നിയമയുദ്ധത്തിലും കപില്‍ സിബല്‍ ഏര്‍പ്പെട്ടു. ഒരിയ്‌ക്കലും മോദി പ്രധാനമന്ത്രിയാകില്ല എന്ന് കപില്‍ സിബല്‍ 2014ല്‍ നടത്തിയ പ്രസ്താവന വലിയ കോലാഹലം അന്ന് ഉയര്‍ത്തിയിരുന്നു.

എന്തായാലും കപില്‍ സിബല്‍ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും വീഴ്‌ത്താന്‍ നിയമയുദ്ധം തുടങ്ങിയത് 2002ലാണ്. ഇപ്പോള്‍ 23 വര്‍ഷം കടന്നുപോയിരിക്കുന്നു. മോദി ഇതിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍ നീണ്ട നാള്‍ ഇരുന്ന ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയുമായി. മോദി എന്ന ഈ കൊടുങ്കാറ്റിനെ അടക്കാന്‍ കപില്‍ സിബലിന് ആകില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം കലര്‍ന്ന വിമര്‍ശനം.

By admin