• Sun. Aug 10th, 2025

24×7 Live News

Apdin News

2024ല്‍ തെര‍ഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് മോദി വിജയം നേടിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെ എതിര്‍ത്ത് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

Byadmin

Aug 10, 2025



ന്യൂദല്‍ഹി:  2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയ മോദി അട്ടിമറിച്ചാണ് മോദി വിജയം നേടിയതെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെ എതിര്‍ത്ത് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. എന്തിനും ഏതിനും മോദിയെ എതിര്‍ക്കുകയും രാഹുല്‍ ഗാന്ധിയെ അനുകൂലിക്കുകയും ചെയ്യുന്ന രാജ് ദീപ് സര്‍ദേശായി പക്ഷെ രാഹുല്‍ ഗാന്ധിയുടെ ഈ അടിസ്ഥാനമില്ലാത്ത കള്ളത്തോട് വിയോജിക്കുകയായിരുന്നു.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 240 സീറ്റുകളിലാണ് വിജയം നേടിയത്. “തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് മോദി വിജയം കൊയ്തിരുന്നതെങ്കില്‍ അദ്ദേഹം 240 സീറ്റില്‍ അത് ഒതുക്കേണ്ട കാര്യമില്ലായിരുന്നല്ലോ. 350 സീറ്റുകളിലും വേണമെങ്കില്‍ മോദിയ്‌ക്ക് വിജയിക്കാമായിരുന്നില്ലേ?”- രാജ് ദീപ് സര്‍ദേശായി ചോദിക്കുന്നു.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംശയങ്ങളുയര്‍ത്തി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിക്ക് നല്ല അടിയാണ് രാജ് ദീപ് സര്‍ദേശായിയില്‍ നിന്നും കിട്ടിയത്.

By admin