• Mon. Oct 12th, 2026

24×7 Live News

Apdin News

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

Byadmin

Oct 12, 2026


വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി-20യിൽ 14 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലാണിപ്പോൾ.

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.

ഇന്ത്യയ്ക്കായി ഓപ്പണർ അഭിഷേക് ശർമ്മ വീണ്ടും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 69 റൺസാണ് അഭിഷേക് നേടിയത്.

ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ 50+ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും അഭിഷേക് മാറി. ഈ വർഷത്തെ താരത്തിന് ഒമ്പതാം 50+ സ്കോറാണ് താരം വിൻഡീസിനെതിരെ നേടിയത്.

2022ൽ ഇത്രയധികം 50+ റൺസ് നേടിയ വിരാട് കോലിയുടെ റെക്കോർഡിനൊപ്പമാണ് അഭിഷേക്. ഈ വർഷം എട്ട് 50+ സ്കോർ നേടിയ ഇഷാൻ കിഷനെയാണ് അഭിഷേക് മറികടന്നത്. ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ നായകൻ സൂര്യകുമാർ യാദവാണ്. 2022ൽ 11 തവണയാണ് സ്‌കൈ 50 കടന്നത്.

അഭിഷേകിന് പുറമെ ഇഷാൻ കിഷൻ 18 പന്തിൽ 37 റൺസും വൈസ് ക്യാപ്റ്റൻ തിലക് വർമ്മ 16 പന്തിൽ 28 റൺസും നേടി. നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ 21, അക്സർ പട്ടേൽ 14 പന്തിൽ 20 എന്നിവരും ഇന്ത്യക്ക് വമ്പൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.

പത്താമനായി കളത്തിലിറങ്ങി പേസർ പ്രിൻസ് യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. 6 പന്തിൽ 3 ഫോറുകൾ അടക്കം 13 റൺസാണ് പ്രിൻസ് നേടിയത്.

അർഷ്ദീപ് മൂന്ന് വിക്കറ്റുകളും നമൻ ധീർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ അക്‌സർ പട്ടേൽ നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

The post 2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം appeared first on .

By admin